Chapter Title : കിനാവ് പോലെ 7 [Fireblade]
വഴിക്കുള്ള എല്ലാ വീടും കയറിയതിനു ശേഷം അമ്മുവിൻറെ വീട്ടിൽ ചെന്നു , ചില ദിവസ്സം ആദ്യം അവളുടെ വീട്ടിൽ പോയി അങ്ങനെ അങ്ങനെ ....എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു , ചില ദിവസങ്ങൾ അവളെ കണ്ടാലും അധികം ശ്രദ്ധ കൊടുക്കാതെ ഞാൻ പിന്തിരിഞ്ഞു ...കാണുമ്പോളെല്ലാം നിസ്സംഗ ഭാവത്തിൽ ആയിരുന്നു അവൾ ...ഇടക്കെല്ലാം ശബരി ഓരോ മാർഗങ്ങൾ പറഞ്ഞെങ്കിലും എന്തുകൊണ്ടോ എനിക്ക് പാലിക്കാൻ പറ്റിയില്ല ....രണ്ടു മൂന്നു ആഴ്ചകളോളം ഞാനീ കള്ളനും പോലീസും കളി തുടർന്നു ...
ഇതിനിടക്ക് ചില കാര്യങ്ങൾ ഗുണപരമായി സംഭവിച്ചു....അതിൽ ഒന്ന് എന്റെ തൂക്കം കൂടിയതാണ് ..55 ൽ നിന്നും 59 ലേക്ക് അത് കൂടി...രാവിലെയുള്ള സൈക്കിളിംഗ് , വൈകീട്ടുള്ള പ്രാക്റ്റീസും എക്സസൈസും പഴങ്കഞ്ഞിയും രണ്ടു മുട്ടയും എല്ലാം കൂടെ 4 കിലോ സമ്മാനിച്ചു ....കാഴ്ച്ചയിൽ വലിയതോതിൽ മാറ്റം തോന്നിയില്ലെങ്കിലും സ്റ്റാമിന കൂടിയ ഫീൽ എനിക്കും ഉണ്ടായി ...
പിന്നെ ഉണ്ടായത് കളിയിൽ വന്ന മാറ്റമാണ്....കോച്ച് വന്ന 4 മാസങ്ങൾ കൊണ്ട് റണ്ണപ്പിലും ആക്ഷനിലും വരുത്തിയ ചെറിയ ചെറിയ മാറ്റങ്ങൾ എന്നെ അത്യാവശ്യം ലൈനും ലെങ്ങ്തിലും പേസും ചേർത്തു എറിയാൻ പ്രാപ്തനാക്കി ... ആദ്യമാദ്യം ഒരു ഓവറിലെ ബോളുകളെല്ലാം വിചാരിച്ച രീതിയിൽ എറിയാൻ കഴിഞ്ഞെങ്കിൽ പിന്നീട് രണ്ടൊ മൂന്നോ ഓവർ അത്തരത്തിൽ എറിയാൻ സാധിച്ചു.....മിക്കവാറും ഓരോ ബോളിനും മുൻപ് കോച്ച് പറയുന്ന ലെങ്ങ്തിലേക്ക് എറിയാൻ കഴിവ് വന്നു ....ബാറ്റിംഗ് പ്രധാനമായും ഹിറ്റിങ് സ്റ്റൈൽ ആണ് വരുത്തിയത് .....നേരിടുന്ന ആദ്യ ബോൾ മുതൽ സിക്സ് അടിക്കാൻ മനസിനെയും ശരീരത്തെയും സെറ്റ് ആക്കി ....
ശബരിയുടെ
💬 Comments
View all comments