0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
അർമാദം ....ഞാൻ ഉള്ള പൈസയിൽ നിന്നു അമ്മയ്ക്കും മഞ്ജിമക്കും അഞ്ജുവിനും ഓരോ ഡ്രസ്സ്‌ എടുത്തു ....അങ്കിളിനു ബാക്കികൊടുക്കാനുണ്ടായ പൈസയും നിർബന്ധിച്ചു ഏൽപ്പിച്ചു .....എനിക്ക് അമ്മയുടെ വകയും , അങ്കിളിന്റെ വകയും പതിവ് പോലെ ഉണ്ടായി , ശിവേട്ടൻ ഉത്രാടരാത്രി എന്നെ വിളിച്ചു 1000 രൂപ ഓണം അലവൻസ് ആണെന്നും പറഞ്ഞു തന്നു ...എല്ലാം കൊണ്ടും സന്തോഷം നിറഞ്ഞ ദിനങ്ങൾ , ഞാൻ ജോലിയെടുത്ത പൈസ കൊണ്ട് വാങ്ങിയതുകൊണ്ടോ എന്തോ ഓണക്കോടി കൊടുക്കുമ്പോൾ എനിക്കും വാങ്ങുമ്പോൾ അവര്ക്കും വല്ലാത്ത ഫീൽ ആയിരുന്നു .... പിറ്റേന്ന് തിരുവോണദിനം , എല്ലാ വീട്ടിലും പറന്നു പോയി പത്രമിട്ടു...അമ്മുവിനെ കാണാൻ വല്ലാത്ത ആഗ്രഹം ഉണ്ടായിരുന്നു ....അവളെ അവളുടെ ഓണക്കോടിയിട്ട് കാണാൻ സാധിക്കണേ എന്നായിരുന്നു പ്രാർഥന മുഴുവൻ....
ഉമ്മറത്ത്‌ പൂവിടാൻ തുടങ്ങിയിട്ടില്ല ...ഛെ ...നേരത്തെ ആയോ..!! ഏയ്‌ ...അല്ലല്ലോ .....സമയം 7.30 ആയിട്ടുണ്ട് , കാരണവർ കാലും നീട്ടി ചാരുകസേരയിൽ ചാഞ്ഞിരുപ്പുണ്ട് ....എന്നെ കണ്ടപ്പോൾ ചിരിച്ചു .... " കേറി ഇരിക്കേടോ...പത്ത് മിനിറ്റ് ഇരുന്നിട്ട് പോവാം..." പുള്ളി കൈകാട്ടി ഇരിക്കാൻ ആംഗ്യം കാണിച്ചു ....ഞാൻ സൈക്കിൾ സ്റ്റാൻഡിലിട്ടു..മുറ്റത്തേക്ക് നോക്കിയപ്പോൾ അടിച്ചുവരിക്കഴിഞ്ഞിരിക്കുന്നെന്നു തോന്നി ....എനിക്കെന്തോ നിരാശ തോന്നി .....കാരണവർ കണ്ണട എടുത്തുവെച്ചു പേപ്പർ വായിക്കാൻ തുടങ്ങി .....കൂട്ടത്തിൽ എന്നോട് ഓണം വിശേഷങ്ങളും ചോദിക്കുന്നുണ്ട് ..... " ഇന്നു ചായ കുടിക്കാനല്ല കയറാൻ പറഞ്ഞത്.....ഉച്ചയ്ക്ക് വരില്ലെന്ന് പറഞ്ഞതുകൊണ്ട് ഇത്തിരി പായസം കുടിച്ചു പോവാം...." പുള്ളി എന്നോട് തലയാട്ടികൊണ്ടു പറഞ്ഞു .....പിന്നെ ഉള്ളിലേക്ക് " അമ്മൂ "എന്ന് ഉച്ചത്തിൽ വിളിച്ചു.... ഞാനൊന്നും പറഞ്ഞില്ല , ചുമ്മാ ചിരിച്ചുകൊടുത്തു ...കോപ്പ്

💬 Comments

View all comments