Chapter Title : കിനാവ് പോലെ 7 [Fireblade]
.....രാവിലെത്തന്നെ വെറും വയറ്റിൽ പായസം ..!! 2 ദിവസമായി അമ്മ പഴങ്കഞ്ഞി തരുന്നില്ല , ഓണം കഴിയട്ടെന്നു പറഞ്ഞു നിർത്തിയതാ....ഹമ് , നോക്കാം .....ഞാൻ തൊടിയിൽ അണ്ണാൻ കൂട്ടത്തിന്റെ കളി നോക്കി ഇരുന്നു ....
" ഇതാരാ അച്ഛാ...????
പിന്നിൽ ഒരു കിളിനാദം കേട്ട് ഞാൻ തിരിഞ്ഞുനോക്കി....ഒരു നിമിഷം ഞാൻ കണ്ണ് മിഴിച്ചു ...
ഈറൻ വിടർത്തിയിട്ട നീളൻ മുടിയുടെ താഴ്ഭാഗം ടർക്കികൊണ്ട് തോർത്തി ,ചുവന്ന ചുരിദാറിൽ കത്തുന്ന സൗന്ദര്യവുമായി ഒരു വെണ്ണക്കൽശിൽപ്പം എന്നെ നോക്കി നിൽക്കുന്നു ....ഞാൻ ശ്വാസമെടുക്കാൻ പോലും പാടുപെട്ടു ....പിന്നെ മെല്ലെ മുഖം കരണവരിലേക്ക് മാറ്റി ...
" ഇതോ.....ഇതെന്റെ ഒരു ചെങ്ങായി ആണ്....."
പുള്ളി എന്നെനോക്കി കണ്ണിറുക്കി ചിരിച്ചുകൊണ്ട് അവളോട് പറഞ്ഞു ....
അവളുടെ മറുപടി ഒരു ഓ എന്ന ശബ്ദത്തിൽ ഒതുങ്ങി ...
" ഇതെന്റെ മൂത്തമോളാണ് കാവ്യ ...."
പുള്ളി അവളെ എനിക്കും പരിചയപ്പെടുത്തി .....ഞാൻ ചിരിച്ചുകാണിച്ചു , അവൾ തിരിച്ചും....അപ്പൊ ഇതാണ് പുള്ളിയുടെ രണ്ടു സങ്കടങ്ങളിൽ ഒന്ന് ....വല്ലാത്ത ഐറ്റമാണല്ലോ ദേവീ ....പക്ഷെ വിചാരിച്ചത്ര മോഡേൺ അല്ല.....ഇനിയിപ്പോ കുളിച്ചു വരുന്നതായതുകൊണ്ടു തോന്നിയതാണെങ്കിലോ....അവൾ ഇടത് ഭാഗത്തേക്ക് മുടി മൊത്തം ഇട്ട് അവിടേക്ക് വളഞ്ഞു മുടി തുടച്ചുകൊണ്ടിരുന്നു .....കഴിയുന്നത്ര സമയം കൊണ്ട് ഞാൻ ആ സൌന്ദര്യം മാക്സിമം ആസ്വദിച്ചു ...ചേച്ചിയാണെങ്കിലും സൌന്ദര്യം ആസ്വദിക്കുന്നതിനു പ്രശ്നമൊന്നുമില്ലല്ലോ ....
അപ്പോഴാണ് അമ്മു കയ്യിൽ പായസവുമായി അങ്ങോട്ട് വന്നത്...കുളി കഴിഞ്ഞിട്ടുണ്ട് , നെറ്റിയിലും കഴുത്തിലും വിയർപ്പു തുള്ളികൾ , നെറ്റിയിലെ ചന്ദനക്കുറി പാതി വിയർപ്പു മായ്ച്ചിട്ടണ്ട് .... ഓറഞ്ച് നിറത്തിൽ ഉദിച്ചു നിൽക്കുന്ന പാട്ടുപാവാട
💬 Comments
View all comments