0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
അറിയാതെ ഒന്നുനോക്കിപോയി ....ശെന്റെ അമ്മോ ..!! " എന്തൊരു ഭംഗിയാടി നിന്റെ ചേച്ചിക്ക്...." ഞാൻ അറിയാതെ പറഞ്ഞുപോയി....അമ്മുവിൻറെ മുഖം കുറുമ്പ് നിറഞ്ഞു .... " എന്നെക്കാളും ഭംഗിയുണ്ടോ ...?? " അവൾ എന്നോട് പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു .... " പിന്നെന്താ ..." ഞാൻ അതുപോലെ മറുപടി കൊടുത്തു .... അമ്മു കുറുമ്പൊടെ വയറിനിട്ട് കുത്തി ...പിന്നെ ഗ്ലാസ്‌ വാങ്ങി ... " കൃഷ്ണജയന്തിക്ക് കാണുമ്പോൾ ഇതിനൊക്കെയുള്ള മറുപടി ഞാൻ തരാട്ടോ ...." അവൾ എന്റെ മുഖത്തിനരികെ വന്ന് പതിയെ പറഞ്ഞു ഉള്ളിലേക്ക് പോയി .... അവളുടെ അക്രമവും ഡയലോഗും ആരും കണ്ടില്ലല്ലോ എന്ന് ചുറ്റും നോക്കി ഉറപ്പുവരുത്തി ....തുടക്കത്തിൽ പ്രണയിക്കണ്ട എന്ന് അവൾക്കു
നിര്ബന്ധമുണ്ടായിരുന്നെങ്കിൽ ഇപ്പോൾ എന്നേക്കാൾ കൂടുതൽ പ്രണയിക്കാനും പ്രണയിക്കപ്പെടാനും ആഗ്രഹിക്കുന്നത് അവളാണെന്നു എനിക്ക് തോന്നിതുടങ്ങിയിട്ടുണ്ട് ....പല സമയത്തും അവളുടെ ചലനങ്ങൾ അത് വിളിച്ചോതി.......അവളെ നേരാവണ്ണം ഒന്ന് ശ്രദ്ധിച്ചാൽ അവളുടെ അമ്മയ്ക്കും ഇതെല്ലാം തോന്നിത്തുടങ്ങുമോ എന്നാണ് ഇനി പേടിക്കേണ്ടത് ...അമ്മമാർക്ക് മക്കളുടെ ചലനങ്ങൾ വേഗത്തിൽ അറിയാമല്ലോ ... ഞാൻ മുറ്റത്തിറങ്ങി വാ കഴുകി , സൈക്കിൾ എടുത്ത്‌ പോന്നു ... തിരികെ പോരുമ്പോൾ ഞാൻ ആലോചിച്ചത് അമ്മുവിനെയും ചേച്ചിയെയും ആയിരുന്നു .. അവളോട്‌ ഞാൻ പറഞ്ഞ സംഗതി സത്യമാണ് , രണ്ടാൾക്കും രണ്ടു ഭംഗി തന്നെ ആയിരുന്നു.....ഇനിയിപ്പോ ഒന്ന്കൂടി നോക്കിയാൽ അമ്മു നാടൻഭംഗിയുള്ള ഒരു മനുഷ്യസ്ത്രീ ആണെങ്കിൽ കാവ്യ ഒരു യക്ഷിസൗന്ദര്യത്തിനു ഉടമയായിരുന്നു....അവരുടെ അമ്മയുടെ മുഖച്ഛായ രണ്ടുപേർക്കും തോന്നുമെങ്കിലും തമ്മിൽ തമ്മിൽ വലിയ സാമ്യമില്ല എന്നുള്ളത് മറ്റൊരു കാര്യം.....ഇനിയിപ്പോ വേറൊന്നുകൂടി ബാക്കിയുണ്ടല്ലോ അതെങ്ങനെ ആണോ

💬 Comments

View all comments