Chapter Title : കിനാവ് പോലെ 7 [Fireblade]
എന്തോ ....ഊഹംവെച്ചു നോക്കുമ്പോൾ അതുമൊരു സുന്ദരിക്കുട്ടി ആവാനാണ് സാധ്യത ......എന്റെയൊരു കാര്യം , എന്നെങ്കിലും ഒരിക്കൽ ഒന്നാവാനുള്ള കുട്ടിയുടെ ചേച്ചിമാരെപ്പറ്റിയാണല്ലോ ഞാനീ ചിന്തിക്കുന്നത് ....!!
ഞാൻ ബാക്കി ജോലി പെട്ടെന്ന് തീർത്തു ....ചെന്നു റെഡിയായി പുത്തൻ വേഷം ധരിച്ചു ഓളത്തിൽ പങ്കുചേർന്നു .......തല്ലുപിടിച്ചും , കളിയാക്കിയും , സദ്യ ഉണ്ടും ,ലുഡോ കളിച്ചും ഞങ്ങൾ തിരുവോണം തകർത്തു ...കെട്ടിപിടിച്ചു ഉറങ്ങി വൈകീട്ട് ബൈക്കെടുത്തു കുളത്തിൽ പോയി കുളിച്ചും ആൽത്തറയിൽ ഇരുന്നും ബാക്കി സമയവും ചിലവഴിച്ചു ...
ഇതിനോടൊപ്പം തന്നേ പഠിക്കാനുള്ളത് കുറേശ്ശെ ഒന്നിച്ചിരുന്നു ഞങ്ങൾ പഠിക്കാനും തുടങ്ങി ...എല്ലാ ക്ലാസുകൾക്കും ഷോര്ട്ട് നോട്ട് ഉണ്ടാക്കി പഠിക്കുന്നത് പഠനം കുറച്ചുകൂടി എളുപ്പമാക്കി .....ആ ബുദ്ധി പറഞ്ഞുതന്നത് ഉദയൻ സാർ ആയിരുന്നു ...
ഓണം കഴിഞ്ഞു കോളേജ് തുറക്കുന്നതിനു മുൻപ് ഒരുദിവസം ഞാനും ശബരിയും കൂടി ഉദയൻ സാറിന്റെ വീട്ടിൽ പോയി ...കോളേജിൽ നിന്നും മറ്റൊരു വഴിയായിരുന്നു ..ഞങ്ങൾക്ക് വീട്ടിൽ നിന്നും 20 കിമി ദൂരം ഉണ്ടായിരുന്നു...ചെന്നപ്പോൾ പുള്ളി ഭാര്യയോടൊത്തു പറമ്പിൽ കിളച്ചുകൊണ്ടിരിക്കുകയാണ് ...കുറച്ചു സമയം അവിടെ പുള്ളിയുടെ കൂടെ പറമ്പിൽ തന്നേ ചിലവഴിച്ചു ....പിന്നെ ഉള്ളിൽ പോയി ..അതൊരു ലോകമായിരുന്നു ...വായനയുടെ , സംഗീതത്തിന്റെ ......
അവിടെവെച്ചാണ് ആദ്യമായി ഞാൻ ഗസൽ എന്ന മാന്ത്രിക ഗാനങ്ങളെപറ്റി കൂടുതൽ അറിയുന്നത്......പങ്കജ് ഉദാസ് , ചിത്ര സിംഗ് , ജഗ്ജിത് സിംഗ് , തുടങ്ങി എനിക്ക് പേരറിയാത്ത എത്രയോ മാന്ത്രികന്മാരുടെ ശബ്ദം ....അന്ന് എനിക്ക് വേണ്ടി സാറിന്റെ റൂമിൽ എത്രയോ സമയം ഒരുപാട് ഗസലുകൾ മുഴങ്ങിക്കൊണ്ടിരുന്നു ....ഓരോന്നായി കേട്ടുകൊണ്ടിരിക്കുമ്പോൾ എന്റെ മനസികാവസ്ഥക്ക്
💬 Comments
View all comments