Chapter Title : കിനാവ് പോലെ 7 [Fireblade]
ചേരുന്നതു ഗസൽ ആണെന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു .....
" നല്ല മഴയുള്ള രാത്രിയിൽ ഒരു മെഴുതിരിയുടെ വെട്ടം മാത്രമുള്ള മുറിയിൽ ഇവരുടെ ഈ ഗസലും കേട്ട് ഏകാന്തമായി ഒരു ചാരുകസേരയിൽ ചാരികിടന്നു മയങ്ങുന്ന സുഖം വർണിക്കാൻ കഴിയില്ല മനൂ .....അത് ഏതൊരാളും ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിയേണ്ട ഒന്നാണ്...."
അത് പറയുമ്പോൾ അങ്ങേരുടെ കണ്ണുകളിൽ നിറഞ്ഞ ആനന്ദം ആ അവസ്ഥയുടെ വ്യാപ്തി എനിക്ക് മനസിലാക്കി തന്നു ....എന്നെങ്കിലും അങ്ങനൊരു ഭാഗ്യം എനിക്കും അനുഭവിക്കണം , ഇതുപോലെ അനേകമനേകം പുസ്തകങ്ങളുടെ ലോകത്ത് എനിക്കായി മാത്രമുള്ളൊരു ചാരുകസേരയും ...
അവിടുന്ന് ഉച്ചയ്ക്ക് ഫുഡ് കഴിച്ചാണ് ഞങ്ങൾ പോന്നത് ...ശബരിക്ക് ഒരുപരിധി വരെ പുള്ളിയുടെ രീതികളോ ഫിലോസഫിയൊ പിടിക്കാറില്ല .....അവനെ ഞാൻ നിർബന്ധിച്ചു കൊണ്ടുപോയതുതന്നെയാണ് ...അന്ന് ആ പറമ്പിൽ ചിലവഴിച്ച സമയമൊഴികെ ബാക്കി സമയം മുഴുവൻ അവൻ പിടിച്ചുനിന്നതാണെന്നു തിരിച്ചുള്ള യാത്രയിൽ പറഞ്ഞുകൊണ്ടിരുന്നു ....
അന്ന് രാത്രി എന്റെ ബെഡിൽ കിടക്കുമ്പോൾ ഞാൻ പുള്ളി പറഞ്ഞതിനെപ്പറ്റി ചിന്തിച്ചു ....എത്രയോ മഴയുള്ള രാത്രികൾ ഇതുവരെ കഴിഞ്ഞുപോയിട്ടുണ്ട് ഒന്നും ഞാൻ ഒരുപക്ഷേ ഉൾക്കൊള്ളേണ്ട രീതിയിൽ ഉൾക്കൊണ്ടിരുന്നില്ല എന്നൊരു തോന്നൽ ....
മഴ തകർത്തുപെയ്യുന്ന ഒരു രാത്രിയിൽ ഒരു മെഴുതിരിവെളിച്ചം മാത്രമുള്ള മുറിയിൽ ചാരുകസേരയിൽ ചാരികിടന്നു എന്റെ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ഗസൽ കേൾക്കുന്ന എന്നെത്തന്നെ ഞാൻ വെറുതെ ഒന്ന് സങ്കൽപ്പിച്ചു നോക്കി .....ആ ചിന്ത പോലും എന്നെ വല്ലാതെ പ്രണയപരവശനാക്കി .....ആ നിമിഷം തന്നേ അമ്മുവിനെ കാണാനും അവളുടെ മടിയിൽ തലചായ്ച്ചു കിടക്കാനും ഉള്ളം തുടിച്ചു .......എപ്പളോ ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തു ....
ഒരാഴ്ചക്കപ്പുറം ശ്രീകൃഷ്ണ
💬 Comments
View all comments