Chapter Title : കിനാവ് പോലെ 7 [Fireblade]
ജയന്തി ആയി ....ഒരുപാട് കാത്തിരുന്ന ദിവസം ..അന്നും അമ്പലത്തിൽ കുറെയേറെ പരിപാടികൾ ഉണ്ട് ...അതിലെ പ്രധാനപരിപാടി മൂന്നുമണിക്കുള്ള ഘോഷയാത്രയായിരുന്നു ..
ഈ അമ്പലത്തിൽ നിന്നും തുടങ്ങുന്ന ഘോഷയാത്ര ഏകദേശം 3 കിമി ദൂരത്തിനപ്പുറമുള്ള മറ്റൊരു അമ്പലത്തിൽ ചെന്നു അവസാനിക്കും ...ചെറിയ കുട്ടികൾ കൃഷ്ണന്റെയും രാധയുടെയും വേഷങ്ങൾ കെട്ടി , അവരുടെ മാതാപിതാക്കളും ചേർന്ന് രാമനാമം ജപിച്ചു റോഡിലൂടെ പോകും ...ആ പോക്കൊരു സംഭവം തന്നേ ആയിരുന്നു , അതിനുവേണ്ടി കാത്തിരിക്കുന്ന ഒരുപാട് ചെറിയകുട്ടികൾ എല്ലാ വർഷവും ഉണ്ടാവാറുണ്ട് ....ഘോഷയാത്ര അവസാനിക്കുന്നത് ദീപാരാധന സമയത്തായിരിക്കും , ആ ദീപാരാധന എന്നത്തേക്കാളും ഗംഭീരമാകും , ചെറിയ സംഗീതപരിപാടിയും അതിനു ശേഷം നടക്കും .....ഞാൻ പതിവില്ലാത്ത വിധം സന്തോഷവാനായിരുന്നു .....ചുറ്റും കാണുന്ന എല്ലാത്തിനോടും സ്നേഹവും സന്തോഷവും മാത്രം കാണാൻ തുടങ്ങി....അതിനെല്ലാം കാരണം ഉദയൻസാറിന്റെ അവിടുന്ന് കിട്ടിയ പുതിയ ആഗ്രഹങ്ങൾ തന്നെയായിരുന്നു ....
ഞാനും ശബരിയും രാവിലെമുതൽ തന്നേ സജീവമായി ഓരോന്നിലും ഉണ്ടായിരുന്നു ..ചിലകുട്ടികൾക് മേക് അപ്പ് ഇട്ടുകൊടുക്കാനും കൊടി ഉണ്ടാക്കാനും തുടങ്ങി ഈ ഘോഷയാത്ര കാരണം റോഡിലെ വാഹനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ കടന്നുപോകാൻ തക്ക വണ്ണം കണ്ട്രോൾ ചെയ്യാനുമുളള ചെറുപ്പക്കാരുടെ സംഘത്തിലും ഞങ്ങൾ ഉണ്ട് ,ഘോഷയാത്ര കഴിഞ്ഞു ദീപാരാധന തുടങ്ങുന്നതിനു മുൻപായാണ് നിത്യയും ശാന്തിച്ചേച്ചിയും ഉൾപ്പടെ ഞങ്ങളുടെ വീട്ടുകാരും കുറച്ചു കൂടി കഴിഞ്ഞു അമ്മുവും അമ്മയും വന്നത്...ആ സമയം ഞങ്ങൾ ശ്രീകോവിലിനു ചുറ്റുമുള്ള ദീപങ്ങൾ തെളിയിക്കുകയായിരുന്നു ....ദീപാരാധനയ്ക്കു ശേഷം അന്നത്തെപോലെ എല്ലാവരും അമ്പലത്തിന്റെ ചുറ്റിനുമുള്ള മതിലിന്റെ തിണ്ണയിൽ ഇരുന്നു ....
എനിക്ക് അവളെക്കണ്ടതുമുതൽ ടെൻഷൻ കൊണ്ടും സന്തോഷം കൊണ്ടും ഒരു പരവേശം
💬 Comments
View all comments