0%

Chapter Title : കിനാവ് പോലെ 7 [Fireblade]

Author : Kambikathakal Read All Parts 1.3K
ഉണ്ടായിരുന്നു ...അവൾക്കും അതുപോലെതന്നെ എന്ന് ചെറുതായി തോന്നുന്നുണ്ട് .....പെൺപിള്ളേർ നാലെണ്ണവും ഒരുമിച്ചാണ്....കളിയും തമാശയും ചെറിയ തല്ലുകൂടലുമായി അവർ ഒത്തുകൂടിയപ്പോൾ അധികമൊന്നും സംസാരിക്കാനില്ലാതെ തിരക്കും ,വായ്നോക്കിയും നിശ്ശബ്ദരായി ഞാനും ശബരിയും ഇരുന്നു ..
അര മണിക്കൂർ കഴിഞ്ഞാണ് അവരെല്ലാരും ഞങ്ങൾക്കരികിലേക്ക് വന്നത് ....അമ്മുവിനെ എനിക്കരികിൽ ഇരിക്കാൻ വിട്ടു അവർ അമ്മമാർ ശ്രദ്ധിക്കുന്ന ഭാഗത്തേക്ക് ഇരുന്നു ...അമ്മമാർ അറ്റത്തും പിന്നെ പെൺപിള്ളേരും ശബരിയും ശേഷം അമ്മു പിന്നെ ഞാൻ അങ്ങനെയാണ് ക്രമീകരണം.....കുറച്ചു സമയം ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു ...ഞാൻ നോക്കുന്നത് കണ്ടു അവൾക്കു മുഖത്ത് കുറേശെ നാണം കയറാൻ തുടങ്ങി...ആരും കാണാതെ അവൾ എന്റെ തുടയിൽ നുള്ളി പ്രതിഷേധം അറിയിച്ചു .... കറുപ്പിൽ നീല ബോർഡറുള്ള ചുരിദാറും നീലപ്പാന്റും ഷാളും ധരിച്ച് മുഖത്തിന്‌ സൈഡിലൂടെയും മൂക്കിൻത്തുമ്പിലും വിയർപ്പുതുള്ളികളുമായി അവൾ അടുത്തിരുന്നപ്പോൾ എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ പാടുപെടേണ്ടിവന്നു ....അവളുടെ വിയർപ്പിന്റെ സ്വതഃസിദ്ധമായ മാസ്മരഗന്ധം ഞാൻ അവളുടെ കക്ഷത്തിനരികിൽ ചെന്നു ആസ്വദിച്ചു വലിച്ചെടുത്തപ്പോൾ അവളുടെ മുഖം കെറുവിച്ചുകാണിച്ചു .... അവളെ ഇത്തരം കാര്യങ്ങളിൽ കൂടി ശെരിയാക്കിയെടുക്കണമെന്നു എനിക്ക് തോന്നി .... " ഞാനൊരു മോശക്കാരനാണെന്നു തോന്നുന്നുണ്ടോ അമ്മുട്ട്യേ ..?? ഞാൻ അവളുടെ മുഖത്തിനടുത്തു ചെന്നു കണ്ണിൽ തന്നേ നോക്കി ചോദിച്ചു ...എന്റെ നിശ്വാസം തട്ടിയതുകൊണ്ടാകാം അവളുടെ കരിമഷിക്കണ്ണുകൾ വല്ലാതെ പിടച്ചു.....വിറക്കുന്ന ചുണ്ടുകളിൽ ഒരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു .... " അമ്മൂ , എന്നിക്കു നിന്നോട് ഒരുപാട് കാര്യങ്ങൾ സംസാരിക്കാനുണ്ട് , എല്ലാം ഇന്നു പറഞ്ഞുതീർക്കാൻ പറ്റുമോ എന്നൊന്നും അറിയില്ല , പറ്റുന്നത്ര പറയാം ....അതിനുമുൻപ്‌ നിനക്ക് പറയാനുള്ളത് പറ..." ഞാൻ

💬 Comments

View all comments