Chapter Title : കിനാവ് പോലെ 7 [Fireblade]
അവളോടായി ആവശ്യപ്പെട്ടു ...അവൾ ശെരി എന്ന അർത്ഥത്തിൽ തലകുലുക്കി , പിന്നെ നോട്ടം മാറ്റി ഒന്ന് നിശ്വസിച്ചു ....
" ഞാൻ പറയുന്ന കാര്യങ്ങൾ ഏട്ടൻ മുഴുവനും കേൾക്കണം , എന്നിട്ട് ബാക്കി ആലോചിച്ചു ചെയ്യാനുള്ളതാണ് ..."
അവൾ പറഞ്ഞ ആമുഖം എനിക്ക് കുറച്ചു ടെൻഷൻ തന്നു ...എന്റെ ഹൃദയം പെരുമ്പറകൊട്ടി....അവൾ വീണ്ടുമെന്റെ മുഖത്ത് നോക്കി ...
" ഏട്ടാ.......എത്രയായാലും ഞാനൊരു വൈകല്യമുള്ള കുട്ടിയാണ് ..., എങ്ങനെയൊക്കെ ഞാൻ അത് തരണം ചെയ്യാൻ നോക്കിയാലും എന്റെ വൈകല്യം മറ്റാനെനിക്ക് സാധിക്കില്ല .....അമ്മയ്ക്കും അച്ഛനും അല്ലാതെ എന്റെ ചേച്ചിമാർക്ക് പോലും എന്നെ മുഴുവനായി അംഗീകരിക്കാൻ പറ്റുന്നില്ല....."
അവൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ കണ്ണിൽ നനവ് കൂടി തുളുമ്പാനുള്ള ഒരു തുള്ളിയോളമായി ഉറഞ്ഞുകൂടി....ഞാൻ സംസാരിക്കുമ്പോൾ ചലിക്കുന്ന അവളുടെ ചെഞ്ചുണ്ടിലേക്കും സങ്കടം കിനിയുന്ന കണ്ണുകളിലേക്കും മാറി മാറി നോക്കി ...അവൾ എന്താണ് പറഞ്ഞുവരുന്നതെന്നു എനിക്ക് മനസിലാവുന്നില്ല .....പക്ഷെ ഞാൻ ഇടക്ക് കേറി ചോദ്യം ചോദിക്കാൻ തയ്യാറായില്ല..
" ഏട്ടന്റെ ഇഷ്ടം എനിക്ക് മനസിലാകും ...പക്ഷെ എന്നെങ്കിലും നമ്മുടെ കാര്യം എല്ലാരും അറിയുമ്പോൾ എന്നെപ്പോലൊരു പെൺകുട്ടിയെ അംഗീകരിക്കാൻ ഏട്ടന്റെ അമ്മ തയ്യാറാവുമോ ....??അമ്മയുടെ അനുഗ്രഹമില്ലാതെ ഏട്ടന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ ഞാൻ ആഗ്രഹിക്കുന്നില്ല ഏട്ടാ ...അതിനെനിക്ക് സാധിക്കില്ല ,..."
അവളുടെ കണ്ണുകൾ തുളുമ്പി...ചുണ്ടുകൾ വിറകൊണ്ടു.....ഞാൻ മണം പിടിക്കുന്ന പോലെ അവളുടെ മുഖത്തിനടുത്ത് ചെന്നു ..അവൾ നിറക്കണ്ണോടെതന്നേ സംശയത്തിൽ നോക്കി...
" നീ ഉച്ചക്ക് മീൻ കറിയാണോ കൂട്ടിയത് ...?"
ഞാൻ മറുചോദ്യം ചോദിച്ചപ്പോൾ അമ്പരന്ന അവൾ ഒരു നിമിഷം പുറംകൈയിലേക്ക് വാ കൊണ്ട് ശ്വാസം വിട്ടു വാസനയുണ്ടോ
💬 Comments
View all comments