Chapter Title : കിനാവ് പോലെ 8 [Fireblade]
പെണ്ണിനിപ്പോ എന്റെ ഏട്ടൻ , എന്റെ ഏട്ടൻ എന്ന് പറയാനേ നേരമുള്ളൂ......."
അവൾ താടിക്ക് കൈകൊടുത്തുകൊണ്ടു എന്നെ നോക്കി പറഞ്ഞു...എനിക്ക് ചെറുതായൊരു അഭിമാനം തോന്നാതിരുന്നില്ല......ഞാൻ അവളുടെ മുഖം അരികിൽ കൊണ്ടുവരാൻ ആംഗ്യം കാണിച്ചു....അവൾ എന്റെ അടുത്തേക്ക് മുഖം കൊണ്ടുവന്നു
" നീയെന്തിനാടീ കോപ്പേ നിന്റെ അമ്മ പറഞ്ഞതൊക്കെ അവളോട് എഴുന്നള്ളിക്കാൻ പോയത്....? വല്ല കാര്യോമുണ്ടോ ...!! "
ഞാൻ അവളോട് ദേഷ്യപ്പെട്ടു ....മറ്റാരും കേൾക്കാണ്ടിരിക്കാൻ പതുക്കെയാണ് ചോദിച്ചത് ......
" അത്.....അവളെന്റെ ബെസ്റ്റ് ഫ്രണ്ടല്ലേ മനുവേട്ടാ....!! ഇതിപ്പോ ശബരിയേട്ടൻ അറിഞ്ഞില്ലെങ്കിൽ ഏട്ടൻ അങ്ങേരോട് പറയില്ലേ ...? അത്രയല്ലേ ഉള്ളൂ ....?? "
അവൾ മറുചോദ്യം ചോദിച്ചിട്ടെന്റെ ഉത്തരം മുട്ടിച്ചു.....
അത് ശെരിയാണല്ലോ ....ഞാനാണെങ്കിലും പറയും , കുറ്റം പറഞ്ഞൂട............
" പ്രേമിക്കുന്നതൊക്കെ കൊള്ളാം, അവൾ ഞങ്ങടെ ക്ലാസിലെ വൻ പഠിപ്പികളിൽ ഒരാളാണ് ....ഈ കാര്യം കൊണ്ടെങ്ങാൻ മാർക്ക് കുറഞ്ഞാൽ അപ്പൊ ഞാൻ ശെരിയാക്കിത്തരാ.....!!"
പെണ്ണിന്റെ വക ഭീഷണി .....ഞാൻ കാരണം മാർക്ക് കുറഞ്ഞാൽ അത് മോശമാണ് , ഈ കാരണം കൊണ്ട് മാത്രല്ല ഒരു കാരണവശാലും മാർക്ക് കുറയരുതെന്നു പറയണം, അല്ലെങ്കിൽ അതും എന്റെ തലയിലാവും.....
"അവൾക്കു നിന്നെക്കാൾ മാർക്കുണ്ടാവാറുണ്ടോ ...??? "
ഞാൻ അവളോട് ചോദിച്ചു....അമ്മുവിൻറെ പഠിപ്പിനെകുറിച്ചൊന്നും എനിക്ക് അറിയുന്നകാര്യങ്ങളില്ല ...
" പിന്നെന്താ .....!! അവൾ ക്ലാസ്സ് റാങ്കിൽ ഒന്നോ രണ്ടൊ ഒക്കെ ആവും....... എനിക്കൊക്കെ ഒരു 42-45 ന് ഇടയിലാണെങ്കിൽ അവൾക്കു 47 മുതൽ അങ്ങോട്ടാണ് .....അത് തന്നേ കണക്കിലും , ഫിസിക്സിലും ഒക്കെ അധികവും ഫുൾ മാർക്ക് ആയിരിക്കും ...."
അവൾ
💬 Comments
View all comments