Chapter Title : കിനാവ് പോലെ 8 [Fireblade]
അഭിമാനത്തോടെ പറഞ്ഞു...അമ്പോ ...!! അതൊക്കെ എനിക്ക് പുതിയ അറിവായിരുന്നു .....പഠിക്കുമെന്നൊരു ഊഹം ഉണ്ടായിരുന്നു ഇത്ര ഭീകരിയാണെന്നു അറിഞ്ഞില്ല....കണക്കും ഫിസിക്‌സും പേടിച്ചു പ്ലസ് ടു നേരെ vhsc എടുത്ത് ഓഫീസ് സെക്രട്ടറിഷിപ് കോഴ്സും കഴിഞ്ഞിരിക്കുന്ന എനിക്ക് പറ്റിയ ഭാര്യ ..!!
" പക്ഷെ അവൾ എല്ലാവരെയും സഹായിക്കും , ആർക്കു വേണെങ്കിലും അറിയുന്ന കാര്യങ്ങളൊക്കെ പറഞ്ഞുകൊടുക്കും.....പരീക്ഷക്കു വരെ പറ്റുന്നപോലെ ബാക്കി ഉള്ളവരേം സഹായിക്കും....അതുകൊണ്ട് എല്ലാർക്കും അവളെ വല്ല്യേ കാര്യമാ ...."
നിത്യ തുടർന്നു .....ഞാൻ നല്ല താൽപര്യത്തിൽ ഇരുന്നു കേൾക്കുന്നതുകൊണ്ടാകണം ......
" അപ്പൊ ഞാൻ പിടിച്ചതൊരു പുലിയെ ആയിരുന്നല്ലേ.....ഞാനാരാ മോൻ !! ""
ഞാൻ വെറുതെ ഒന്നും ആളായി....
" അവൾക്കു എന്റെ അറിവിൽ തന്നേ മൂന്നുനാലു പ്രൊപ്പോസൽ കിട്ടിയിരുന്നതാണ് , അന്ന് അതൊന്നും വേണ്ടെന്നും പ്രേമം തന്നേ ഇഷ്ടമല്ലെന്നും പറഞ്ഞു നടന്നവളാണ് ഇപ്പോ ദേ ഇങ്ങനെ പ്രേമിച്ചു നടക്കുന്നത് ...... കലികാലം ..!
അവൾ നൈസായിട്ട് എനിക്കിട്ടു കൊട്ടിയതാണെന്നു മനസിലായപ്പോ ഞാൻ കയ്യിനൊരു നുള്ള് കൊടുത്തു ...
" അതൊക്കെ പോട്ടെ , നാളെ പിറന്നാളിന് മനുവേട്ടനും ഉണ്ടാവും ന്ന് അമ്മു പറഞ്ഞല്ലോ ....അവൾടെ അച്ഛൻ വിളിച്ചിരുന്നല്ലേ ....??"
അവൾ എന്നോട് ശബ്ദം വീണ്ടും താഴ്ത്തി ചോദിച്ചു ....ഞാൻ ഉവ്വെന്ന് തലയാട്ടി ....
" ഞാനും ണ്ടാവും .....കാല് ok ആയിരുന്നെങ്കിൽ ഒരുമിച്ച് പോവാരുന്നല്ലേ ....ഇനി എങ്ങനെ വരും ..?? "
" ശബരി കൊണ്ടാക്കിത്തരും ......വേണേൽ നീ കൂടി പോന്നേക്കു ....നീയും അവനും കെട്ടിപ്പിടിച്ചു ഇരുന്നോ , ഞാൻ എങ്ങനേലും പുറകിലേക്ക് ഇരുന്നോളാം ..
💬 Comments
View all comments