0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
..." ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൾ കെറുവിച്ചുകൊണ്ടു വയറിനിട്ട് കുത്തി ..... " അല്ല , നാളെയല്ലേ സർപ്രൈസ് പൊളിയുന്ന ദിവസം ...എന്താകുമോ എന്തോ ലേ...?? " അവൾ ഓർമയിൽ നിന്നെടുത്തു പറഞ്ഞു......ഓ......അത് നാളെ ആയിരുന്നല്ലേ ...!! " നീയിതു എന്ത് പണിയാ കാണിച്ചേ......? ഞാൻ അതൊക്കെ ഒന്നും മറന്നു നീക്കുകയായിരുന്നു...ഇനീപ്പോ നാളെ വരെ അത് ആലോചിച്ചു ഇരിക്കേണ്ടിവരുമോ എന്തോ..." ഞാൻ മടുപ്പോടെ അവളെ നോക്കിപറഞ്ഞു ....ഈ സർപ്രൈസ് കണ്ടുപിടിച്ചവനെ തല്ലണം , അല്ലപിന്നെ..... " എന്തായിരിക്കും മനുവേട്ടാ അത്....? അവൾ എന്നോട് ചോദിച്ചപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്....മറന്നു നിന്നിരുന്ന എന്നെ ഓർപ്പിച്ചിട്ട് ഇപ്പൊ പുന്നാരം ചോദിക്കുന്നു തെണ്ടി.... " എടീ ഡാഷ് മോളെ.....എനിക്കെങ്ങനെ അറിയാന....?? അല്ല നിന്റെ ബെസ്റ്ഫ്രണ്ടല്ലേ എന്നിട്ടെന്തേ നിന്നോട് പറഞ്ഞില്ലാ ...??? ഞാൻ തിരിച്ചു അവളോടും ചോദിച്ചു...അവൾ നാക്ക് കടിച്ചു അയ്യടാ എന്ന് കാട്ടി ചിരിച്ചു..... ഞാൻ അവളുടെ കയ്യെടുത്തു വിരലുകളിൽ ഞൊട്ടയിട്ടുകൊണ്ട് പറഞ്ഞു .. " ടീ , നീ ശബരിയോട് ഒന്നും പറഞ്ഞില്ലല്ലോ.....അവൻ ഈഗോ കാരണം ഇനി ഇതൊന്നും നിന്നോട് പറയൂല , നീ അവനോടു പറയാമോ....?? " എന്റെ ചോദ്യത്തിലുള്ള പ്രതീക്ഷ കണ്ടാകണം അവൾ തല താഴ്ത്തി എന്തോ ആലോചിച്ചു... " എനിക്കിപ്പോ എന്ത് മറുപടി പറയണം എന്ന് അറിയില്ല മനുവേട്ടാ......ശബരിയേട്ടനൊപ്പമുള്ള ഒരു ജീവിതം ഞാൻ പ്രതീക്ഷിക്കാത്ത ഒന്നല്ലേ.....? " അവൾ നിസ്സഹായതയോടെ പറഞ്ഞു.... " നീ പിന്നെ ആരുടെ ഒപ്പമുള്ള ജീവിതമാടീ കോപ്പേ പ്രതീക്ഷിച്ചത് ....എന്റെ കൂടെയോ ...?? "
ഞാൻ അവളുടെ മുഖം നോക്കി ചോദിച്ചു

💬 Comments

View all comments