Chapter Title : കിനാവ് പോലെ 8 [Fireblade]
നടത്തി , പിറന്നാളല്ലേ മുണ്ട് ഉടുക്കാമെന്നു തിരുമാനിച്ചു ....ശബരി കുറച്ചു കഴിഞ്ഞു വന്നപ്പോൾ ഞങ്ങൾ ഇറങ്ങി ....
" ഞാൻ ആ പടിക്കു പുറത്തു നിര്ത്തും , അവിടുന്ന് നീ പൊക്കൊ .....ഇനി അവർ എന്നെ കണ്ടാൽ പിന്നെ മുങ്ങാൻ സാധിക്കില്ല....."
അവൻ മുൻപേതന്നേ പറഞ്ഞു......ഞാൻ മൂളി ....
" പിന്നെ നിന്നോട് ഇന്നലെ പറയാത്തൊരു കാര്യമുണ്ട് ....."
ഞാൻ അവന്റെ പുറത്തമർന്നുകൊണ്ട് പറഞ്ഞു....
" എന്താ മോനെ ......പറഞ്ഞോ.."
അവൻ തിരിച്ചു ചോദിച്ചു...
" നിത്യ സമ്മതം പറഞ്ഞിട്ടുണ്ട് .....ഇന്നലെ ഞാൻ നിന്റെ കാര്യം സൂചിപ്പിച്ചു , അവൾക്കു വല്ല്യേ പ്രശ്നോന്നും തോന്നീല......സമയമുണ്ടല്ലോ എന്നാണ് പറഞ്ഞത്..."
ഞാൻ പറഞ്ഞുനിർത്തി അവന്റെ മറുപടിക്ക് കാത്തു , പക്ഷെ മറുപടിയൊന്നും ഇല്ലായിരുന്നു ...എന്തോ ആലോചനയിലാണെന്നു തോന്നിയപ്പോൾ ഞാൻ ശല്യപ്പെടുത്തിയില്ല.....അവളുടെ പടിക്കെട്ടിനടുത്തെത്തിയപ്പോൾ അവൻ ബൈക്ക് നിർത്തി..50 മീറ്ററോളം ഉള്ളിലേക്ക് നടക്കാനുണ്ട് ,സാരമില്ല...അവനെ ബുദ്ധിമുട്ടിക്കണ്ട.....ഞാനിറങ്ങി നടക്കാൻ തുടങ്ങുമ്പോൾ അവൻ വിളിച്ചു ...
" നീ നിത്യയോട് അങ്ങനെ ചോദിക്കേണ്ട കാര്യോന്നും ഉണ്ടായിരുന്നില്ല ......എനിക്ക് അന്ന് തോന്നിയ ഇഷ്ടം പിന്നെയും തോന്നിയാൽ ഞാൻ നേരിട്ട് ചോദിക്കാം.....ഒരു ബുക്കിങ്ങിനു എനിക്ക് താൽപ്പര്യമില്ലടോ ......അവൾക്കും എന്നെ ആ രീതിയിൽ കണ്ട് ok ആവുകയാണെങ്കിൽ അത് നടക്കട്ടെ......നീ അതോർത്തു ടെൻഷൻ ആവണ്ട..."
അവൻ സീരിയസ് ആയി തന്നേ അത് പറഞ്ഞു , പിന്നെ മുഖത്ത് നോക്കി ഒരു ചിരിയും തന്ന് തിരികെ പോയി.....ഞാൻ വയ്യാത്ത കാലിനു വല്ലാതെ ബലം കൊടുക്കാതെ മെല്ലെ മെല്ലെ നടന്നു...ഉമ്മറത്ത് രാവിലെപ്പോലെ ആരൊക്കെയോ ഉണ്ട് , മൂന്ന് നാലു കുട്ടികൾ അങ്ങിങ്ങായി ഓടിക്കളിക്കുന്നുണ്ട്....ചെന്നപ്പോൾ കാരണവർ സ്വീകരിച്ചു....
പൂമുഖത്തു ഒരു കുടവയറുള്ള തടിയൻ ഇരിക്കുന്നുണ്ട് ...തടിച്ച സ്വർണമാലയും ഇട്ടു കണ്ണടക്കിടയിലൂടെ നോക്കി ചിരിച്ചു.....അതായിരിക്കും മാമൻ ......ഞാൻ തിരിച്ചും ഒന്ന് ചിരിച്ചു ....പിന്നെ അവളുടെ വീടിന്റെ തൊട്ടടുത്തുള്ള വീടുകളിലെ കുറച്ചു പേരും അവിടെയുണ്ട് ....കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കുറച്ചുമാറിയിരുന്നു ......അമ്മുട്ടിയെ കാണാനില്ല....തിരക്കിലാവുമെന്നു അറിയാമെങ്കിലും കാണാനൊരു ആഗ്രഹം....ഉള്ളിൽ വലിയ ബഹളമുണ്ട് , അധികവും പെണ്ണുങ്ങളുടെ ശബ്ദം തന്നെ......സൈഡിൽ ആ വലിയ കാർ നിർത്തിയതിന്റെ അരികിലൂടെ കുട്ടികൾ കളിക്കുന്നതും നോക്കി
💬 Comments
View all comments