Chapter Title : കിനാവ് പോലെ 8 [Fireblade]
...
"അതുമതി , നീ പറഞ്ഞാൽ എനിക്ക് വിശ്വാസമാണ് ..."
അതും പറഞ്ഞു അമ്മ അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്തു ....അമ്മേടെ കയ്യിൽ നിന്നും അതൊക്കെ കിട്ടാനുള്ള യോഗം ആ പെണ്ണിനാണ്.......
എന്നോട് യാത്രയും പറഞ്ഞു അവരെല്ലാം പോയപ്പോൾ ഞാനെന്റെ ചിന്തകളുമായി ഗുസ്‌തിപ്പിടിച്ചു കട്ടിലിൽ കിടന്നു .....വേദന ചെറുതായി വരുന്നുണ്ട് , രാവിലെ പോയതിന്റെയാവാം......ഇതുവരെ വല്ല്യേ പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല ......വേദന മറക്കാനുള്ള വഴി ഇനി എന്തെങ്കിലും ചിന്തിക്കലാണ് ...രണ്ടു കാര്യങ്ങളാണ് ഇപ്പൊ ചിന്തിക്കാനുള്ളത് , ഒന്ന് അമ്മുവിൻറെ പഠനകാര്യങ്ങളിൽ ബാധിക്കാത്ത വിധം പ്രേമിക്കണ്ട ഐഡിയ കണ്ടെത്തലാണ് .....പിന്നെയുള്ളത് നാളെ സർപ്രൈസ് എന്നും പറഞ്ഞു എന്ത് വള്ളിക്കെട്ടാണോ തലയിൽ ചുമക്കാനുള്ളത് എന്നും ......
ആദ്യത്തെ കാര്യം അവളോടുതന്നെ ഒരു വഴി കണ്ടെത്താൻ പറയണം......സർപ്രൈസിനെ ആലോചിച്ചിട്ട് ഒരു പിടുത്തവും കിട്ടിയില്ല , വല്ലവരെയും പരിചയപ്പെടുത്തി തരാനാണോ...ആണെങ്കിൽ ആരെയായിരിക്കും....??? പരിചയപ്പെടാൻ ബാക്കിയുള്ളത് ഇനി രണ്ടാമത്തെ ചേച്ചിയെ ആണ്...., അതിനു എന്റെ വയസാണെന്നല്ലേ പറഞ്ഞത് ..ഇനി എന്റെ കോളേജിലെങ്ങാനും ഉള്ള മൊതലാണോ എന്തോ.....!! ഇത് ആലോചിക്കുന്നതിനിടയിലാണ് മറ്റൊരു ചിന്ത അതിനു സമാന്തരമായി വന്നത്....അതേ സമയം തന്നേ ആയിരുന്നു ശബരിയുടെ വരവും ......
" ടാ....നമുക്ക് മതിലിന്റെ അവിടിരിക്കാം , കാലു കേറ്റിവെച്ചാൽ മതിയല്ലോ ...!! "
അവൻ വന്നപാടെ എന്നെ കുത്തിപ്പിടിച്ചു എണീപ്പിച്ചു....ഈ പന്നിക്ക് ഞാൻ വല്ല കളിപ്പാട്ടവും ആണോ എന്റെ ദൈവമേ..!! അങ്ങനെ ഒരു കൈ അവന്റെ തോളിലൂടെ ചുറ്റി വയ്യാത്ത കാല് മെല്ലെ മുടന്തി മുടന്തി നടന്നു , വേദന നടക്കുമ്പോൾ നന്നായിട്ട് അറിയാനുണ്ട്....
" ഒരു കാലിനു ഉളുക്ക്
💬 Comments
View all comments