0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
, തെരക്കൊഴിഞ് ഞാൻ വേഗം വരാട്ടോ..." അവൾ എന്നോട് കെഞ്ചുന്ന മുഖഭാവത്തിൽ പറഞ്ഞു....വാലിട്ട് കണ്ണെഴുതി , മുടി പരത്തിയിട്ടു നിറചിരിയോടെ നിൽക്കുന്ന അവളോട്‌ ഞാൻ ഏതോ സ്വപ്‌നത്തിൽ നിന്നെന്ന പോലെ തലയാട്ടി.....അവൾ വന്നപ്പോൾ ആ ഭംഗി കൊണ്ട് പൊളിഞ്ഞ വായ അടക്കാൻ വരെ ഞാൻ മറന്നുപോയി ...ഇതിപ്പോ ഈ പെണ്ണിന് ദിവസോം ദിവസോം ഭംഗി കൂടുവാണോ ,സ്നേഹം കൊണ്ട് കൂടിവരുന്നതായിട്ട് എനിക്ക് തോന്നുന്നതാണോ ....ആവൊ ,ആർക്കറിയാം ..!!അമ്മു തിരികെ പോയിട്ടും വായ അടക്കാതെ ഇരുന്ന എന്നെ നിത്യ എളിക്ക്കുത്തി അടപ്പിച്ചു......... " ടീ .....അതേയ് ......സത്യത്തിൽ അമ്മൂന് ഭംഗി ദിവസോം ദിവസോം കൂടി വരുന്നുണ്ടോ...." ഞാൻ അവളോട്‌ ചെവിയിൽ സ്വകാര്യമായി ചോദിച്ചു.... " അത് മനുവേട്ടന്റെ കണ്ണിന്റെ കൊഴപ്പം കൊണ്ട് തോന്നുന്നതാ...അവൾ പണ്ടും ഇപ്പളും ഒക്കെ ഉള്ളത് ഒരേ ഭംഗി തന്നെയാ....ദിവസോം ദിവസോം കൂടാൻ ഇതെന്താ വല്ല വിലനിലവാരപ്പട്ടിക വല്ലോം ആണോ...?? " അവൾ ഒരു പുച്ഛത്തോടെ എന്റെ മുഖത്ത് നോക്കി പറഞ്ഞു ....ആഹാ ...ബെസ്റ്റ് , നല്ല ആളോടാണ് ഞാൻ ചോദിച്ചത്...തിരിച്ചും ഒരു പുച്ഛമിട്ടു ഞാൻ വേറെ ഭാഗത്തേക്ക്‌ നോക്കി.... " എനിക്ക് വെശക്കുന്നുണ്ടല്ലോ മനുവേട്ടാ ......." സദ്യയുടെ മണം വരാൻ തുടങ്ങിയപ്പോൾ അവൾ വയറിൽ മെല്ലെ ഉഴിഞ്ഞു മുഖം ചുളിച്ചു എന്നോട് കെഞ്ചി പറഞ്ഞു...
" ഒന്ന് പോയെടീ .....ഇപ്പൊ തന്നെ വെശക്കുന്നു പോലും...!! നീ ഇത്തിരി കൂടി ക്ഷമിക്ക് " ഞാൻ ദേഷ്യം വെച്ചു പറഞ്ഞു ... ദൈന്യമായി എന്നെ നോക്കിയതല്ലാതെ അവളൊന്നും മിണ്ടിയില്ല... " നീ വായോ .....ഫുഡിന് എന്തായാലും കുറേ

💬 Comments

View all comments