0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
ഞാൻ നേരിട്ട് ചോദിക്കാം.....ഒരു ബുക്കിങ്ങിനു എനിക്ക് താൽപ്പര്യമില്ലടോ ......അവൾക്കും എന്നെ ആ രീതിയിൽ കണ്ട്‌ ok ആവുകയാണെങ്കിൽ അത് നടക്കട്ടെ......നീ അതോർത്തു ടെൻഷൻ ആവണ്ട..." അവൻ സീരിയസ് ആയി തന്നേ അത് പറഞ്ഞു , പിന്നെ മുഖത്ത് നോക്കി ഒരു ചിരിയും തന്ന് തിരികെ പോയി.....ഞാൻ വയ്യാത്ത കാലിനു വല്ലാതെ ബലം കൊടുക്കാതെ മെല്ലെ മെല്ലെ നടന്നു...ഉമ്മറത്ത്‌ രാവിലെപ്പോലെ ആരൊക്കെയോ ഉണ്ട് , മൂന്ന് നാലു കുട്ടികൾ അങ്ങിങ്ങായി ഓടിക്കളിക്കുന്നുണ്ട്....ചെന്നപ്പോൾ കാരണവർ സ്വീകരിച്ചു....
പൂമുഖത്തു ഒരു കുടവയറുള്ള തടിയൻ ഇരിക്കുന്നുണ്ട്‌ ...തടിച്ച സ്വർണമാലയും ഇട്ടു കണ്ണടക്കിടയിലൂടെ നോക്കി ചിരിച്ചു.....അതായിരിക്കും മാമൻ ......ഞാൻ തിരിച്ചും ഒന്ന് ചിരിച്ചു ....പിന്നെ അവളുടെ വീടിന്റെ തൊട്ടടുത്തുള്ള വീടുകളിലെ കുറച്ചു പേരും അവിടെയുണ്ട് ....കുശലാന്വേഷണങ്ങൾക്കു ശേഷം ഞാൻ കുറച്ചുമാറിയിരുന്നു ......അമ്മുട്ടിയെ കാണാനില്ല....തിരക്കിലാവുമെന്നു അറിയാമെങ്കിലും കാണാനൊരു ആഗ്രഹം....ഉള്ളിൽ വലിയ ബഹളമുണ്ട് , അധികവും പെണ്ണുങ്ങളുടെ ശബ്ദം തന്നെ......സൈഡിൽ ആ വലിയ കാർ നിർത്തിയതിന്റെ അരികിലൂടെ കുട്ടികൾ കളിക്കുന്നതും നോക്കി വെറുതെ ഇരുന്നു , അപ്പോളാണ് നിത്യ എന്നെ കണ്ടത്........അവൾ എന്നെ കണ്ട്‌ അടുത്തു വന്നു.... " കണ്ണ് പൊത്തിക്കോ മോനെ......ഇന്നു അവളെ കാണുമ്പോൾ പിടിച്ചുനിക്കാൻ ബുദ്ധിമുട്ടും...." അവൾ ചെവിയിൽ സ്വകാര്യം പറഞ്ഞപ്പോ ഞാൻ പല്ലുകടിച്ചു അവളെ പേടിപ്പിച്ചു.... കുറച്ചു കഴിഞ്ഞപ്പോളാണ് അവൾ പറഞ്ഞതിലെ ഭീകരത എനിക്ക് മനസിലായത്.....എന്തോ എടുക്കാനായി പോകുന്നതിനിടയിലാണ് നിത്യക്കരികിൽ ഇരിക്കുന്ന എന്നെ അമ്മു കണ്ടത്......അവൾ ചുവന്ന ഒരു ധാവണിയും ,കറുപ്പിൽ പുള്ളിയുള്ള പാവാടയും ആയിരുന്നു വേഷം....എനിക്കരികിലേക്ക് ചിരിയോടെ വേഗത്തിൽ വന്നു.... " തിരക്കായോണ്ടാട്ടോ ഏട്ടാ ....ഒന്നും തോന്നല്ലേ...!! നിത്യയുടെ ഒപ്പം നിന്നോളൂ

💬 Comments

View all comments