0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
അതിനു മുൻപ് രണ്ടാളും മുഖം കഴുകി വൃത്തിയായി വാ..." ഞങ്ങളോടായി പറഞ്ഞുകൊണ്ട് പുള്ളി നടന്നുപോയി ...എനിക്ക് സംഭവിച്ച കാര്യങ്ങൾ സത്യമോ മിഥ്യയോ എന്നറിയാതെ മിഴിച്ചിരിക്കാൻ മാത്രമേ അപ്പോളും സാധിച്ചുള്ളൂ ....ഏകദേശം മുക്കാൽ മണിക്കൂറോളം കുളപ്പടവിൽ എത്തിയിട്ട് പൊയ്ക്കഴിഞ്ഞത് സമയം നോക്കിയപ്പോളാണ് അറിഞ്ഞത് ...പോണമെന്നുണ്ടെങ്കിലും എണീക്കാൻ തോന്നിയില്ല ....ഞങ്ങൾ വീണ്ടും പതിനഞ്ചു മിനിറ്റോളം ആ ഇരുപ്പ് തുടർന്നു... " ഏട്ടാ ......." അമ്മുവിൻറെ ആ വിളിയാണ് എന്നെ ഉണർത്തിയത് ....അവൾ ദേഷ്യമോ സങ്കടമോ അറിയാത്ത ഭാവത്തിൽ പടവ് തുടങ്ങുന്ന അവിടെ നിൽക്കുന്നുണ്ട്....നിത്യ എണീറ്റ്‌ അവളുടെ അരികിൽ എത്തി ... " ഇവിടിരിക്കാനാണോ ഏട്ടൻ വന്നേ ...???? " അവൾ സങ്കടത്തോടെ ചോദിച്ചു ....ഞാൻ കൈ കാട്ടി അവളെ വിളിച്ചു ... " എല്ലാവരും അന്വേഷിക്കും ഏട്ടാ......ഉണ്ണാനായി , സമയം എത്രയായെന്നു അറിയോ ..?? " ഞാൻ അതിനും മറുപടിയൊന്നും കൊടുത്തില്ല , പകരം എനിക്കരികിൽ ഇരിക്കാൻ ആംഗ്യം കാണിച്ചു... അവൾ മുഖം ചെറിയൊരു പിണക്കത്തിൽ വെച്ചു... പിന്നെ ശ്രദ്ധിച്ചു പടവിറങ്ങി അരികിൽ വന്നു......എന്റെ തൊട്ടുമുകളിലുള്ള സ്റ്റെപ്പിൽ ഇരുന്നു ...ഞാനവൾക്കു നേരെ തിരിഞ്ഞ് പുഞ്ചിരിച്ചു ......അടുത്തെത്തിയപ്പോളാണ് എന്റെ മുഖം കണ്ടത്.....സംശയത്തോടെ രണ്ടു കവിളും അവൾ കോരിയെടുത്തു ....നിത്യയും അപ്പൊൾ ഞങ്ങൾക്ക് അടുത്തേക്ക് വന്നു അവളുടെ മുകളിലെ സ്റ്റെപ്പിലായി ഇരുപ്പുറപ്പിച്ചു ...
" അയ്യോ ..കരഞ്ഞതാണോ ...?? എന്താ എന്റെ ഏട്ടന് പറ്റിയത് ...?? " അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു....ഉത്തരമില്ലാത്തതുകൊണ്ടു നിത്യയെ നോക്കി ....അവൾ പുഞ്ചിരിച്ചുകൊണ്ട് അമ്മുവിൻറെ മുടിയിൽ തലോടി ... " നിന്റെ അച്ഛൻ ഇവിടെ വന്നിരുന്നു

💬 Comments

View all comments