0%

Chapter Title : കിനാവ് പോലെ 8 [Fireblade]

Author : Kambikathakal Read All Parts 1.2K
നിന്നെപ്പറ്റി അറിഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് ഞാൻ നടന്നു തീർത്ത കാലം തന്നെ ആയിരുന്നു....ഒരുതരത്തിൽ നമ്മൾ ഒരേ അവസ്ഥ അനുഭവിച്ചവരാണ് ......അച്ഛനില്ലാതെ വളരേണ്ടി വരുന്നതിന്റെ അനുഭവം വല്ലാത്ത ഒന്നാണ്......നമ്മുടെ ഓരോ തോൽവിയിലും അറിയാതെയെങ്കിലും മനസ്സിൽ വരണത് അച്ഛന്റെ അഭാവമായിരിക്കും...ഞാനതു ഒരുപാട് അനുഭവിച്ചവനാണ് ....അങ്ങനെ ജീവിതത്തിൽ വിഷമം അനുഭവിച്ചവർക്കേ മറ്റുള്ളവരുടെ വിഷമം മനസിലാക്കാൻ സാധിക്കൂ , നിന്റെ കൂടെ അമ്മു സന്തോഷമായിരിക്കും എന്ന് ഞാൻ വിശ്വസിച്ചോട്ടെ ...??" ആദ്യം പറഞ്ഞതെല്ലാം എന്നെ ഒഴിവാക്കാൻ വേണ്ടി പറഞ്ഞതാണെന്ന് തോന്നിയെങ്കിലും അവസാന വാചകം കേട്ടപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല...നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയി....ഞെട്ടിപ്പോയ അങ്ങേരും നിത്യയും എന്നെ സമാധാനിപ്പിച്ചു...എന്നിട്ടും കുറച്ചേറെ സമയമെടുത്തു ഞാൻ ഒന്ന് റെഡിയാവാൻ....അച്ഛൻ എന്റെ പുറത്തു മെല്ലെ തട്ടിക്കൊണ്ടു അടുത്തു തന്നെ ഇരുന്നു....
" മോനെ .....ഞാനൊരു നല്ല മകനായിരുന്നില്ല എന്റെ അമ്മക്ക് .....ഇപ്പോൾ എന്റെ മക്കൾക്കു നല്ലൊരു അച്ഛനും ആയില്ലെന്നൊരു തോന്നൽ .......അമ്മുവിന് വേണ്ടി ഞാനിതെങ്കിലും ചെയ്യണം....പിന്നെ മനൂ ,നിന്റെ അമ്മക്ക് ഒരിക്കലും എന്റെ അമ്മയുടെ അവസ്ഥ വരരുത്...ഒന്നും നേടിത്തന്നില്ലെന്നു കരുതുകയും ചെയ്യരുത് .....നിന്റെം വലിയൊരു ഇഷ്ടമാണ് ഇപ്പോൾ സാധിക്കുന്നതെന്നു എനിക്കറിയാം.....പോയി സന്തോഷത്തോടെ ജീവിക്കെടോ , എന്തെങ്കിലുമൊക്കെ അവൻ നോക്കിയിട്ട് ആയില്ലെങ്കിലും താൻ വന്നു അമ്മൂനെ കൂടെ കൂട്ടണം.....എന്നാൽ കഴിയുന്ന വിധം സ്വന്തം അച്ഛനായി ഞാനും ഉണ്ടാവും കൂടെ ...." പുള്ളി എന്റെ നെറുകിൽ കൈവെച്ചു അനുഗ്രഹിച്ചു.....പിന്നെ എണീറ്റു....കുളത്തിൽ മുഖം കഴുകി ഉടുത്തിരുന്ന മുണ്ടിന്റെ തല കൊണ്ട് അമർത്തി തുടച്ചു ...നിത്യ കരയുന്നോ ചിരിക്കുന്നോ എന്നറിയാത്ത ഭാവത്തിൽ ഞങ്ങളെ നോക്കി ഇരുന്നു... " വാ ....നമുക്ക് അങ്ങോട്ട്‌ പോവാം ,

💬 Comments

View all comments