Chapter Title : കിനാവ് പോലെ 8 [Fireblade]
ഞാനിതുവരെ കണ്ടിട്ടില്ല......അന്ന് വയ്യാത്ത കാലുമായി അവൾ ജനിച്ചപ്പോ ഞാൻ കരുതീത് എന്റെ അമ്മയുടെ ശാപം കൊണ്ടാണെന്നാണ് , മകൻ ഉണ്ടായിട്ടും നോക്കാൻ ആളില്ലാതെ കിടന്നപ്പോ ശപിച്ചത് ഫലിച്ചതാണെന്നു തോന്നി , ...പക്ഷെ അങ്ങനെയല്ലെന്ന് പിന്നെ മനസിലായി , ജീവന് പകരം കാലിനു വയ്യായ്ക മാത്രം ആക്കി അനുഗ്രഹിച്ചതാണ് പാവം ...!! അമ്മയുടെ സ്നേഹം എന്നെ ഓർമ്മിപ്പിക്കാൻ വേണ്ടി അമ്മൂനെ എന്റെ മകളായി വിട്ടതാണോ എന്നുവരെ തോന്നിയിട്ടുണ്ട് ....."
പുള്ളി എന്റെ കയ്യിൽ പിടിച്ചു ..
"അവൾ ഇത്രേം കാലം ഒന്നും ആവശ്യപ്പെട്ടില്ല , ആദ്യമായിട്ട് ആവശ്യപ്പെട്ടത് നീ എന്നെങ്കിലും വന്നു അവളെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചാൽ പൂര്ണ മനസോടെ സമ്മതിക്കണം എന്ന് മാത്രാണ് ...."
ആ വാക്ക് പറഞ്ഞപ്പോൾ അങ്ങേരുടെ സാധാരണ ശബ്ദത്തിലേക്ക് അത് എത്തിച്ചേർന്നിരുന്നു...ഞാൻ വല്ലാത്തൊരു അവസ്ഥയിലിരുന്നാണ് ഇതെല്ലാം കേട്ടത്....നിത്യ സഹിക്കാൻ വയ്യാതെ അവളുടെതന്നെ മടിയിൽ തലവെച്ചു കിടന്നിരുന്നു ...
" മാമാ .....അല്ല ...അച്ഛാ ......എന്താ വിളിക്കേണ്ടത് എന്നുപോലും എനിക്ക് അറിയില്ല .......അമ്മൂനെ എനിക്ക് ഒരുപാട് ഇഷ്ടാണ് , എന്റെ ജീവനേക്കാൾ ഒരുപാട് കൂടുതൽ ....പക്ഷെ ഇപ്പൊ അച്ഛൻ പറഞ്ഞതൊക്കെ കേൾക്കുമ്പോൾ അവൾക്കു ഞാൻ ചേരുമോ എന്നൊക്കെ തോന്നിപ്പോവാ....എനിക്ക് അർഹതയില്ലത്ത പോലെ........ഞാൻ ...അറിയാതെ ......അച്ഛൻ അവളെ പറഞ്ഞു മനസിലാക്കുമെങ്കിൽ ഞാൻ അവളുടെ കണ്ണിൽ പോലും പെടാതെ മാറിപൊക്കോളാം ....."
ഇതും പറഞ്ഞു ഞാൻ നിർത്തി....എന്റെ കണ്ണിൽ നിന്നും ഞാൻ പോലുമറിയാതെ കണ്ണീർ ചുടുചോര കണക്കെ ഒഴുകിക്കൊണ്ടിരുന്നു ....ഹൃദയം പറിഞ്ഞുപോകുന്ന സങ്കടത്തിലാണ് ഞാൻ ഇതെല്ലാം പറഞ്ഞത് ....
" ഞാൻ മുഴുവൻ പറഞ്ഞില്ലല്ലോ മനൂ......,
💬 Comments
View all comments