Chapter Title : കിനാവ് പോലെ 8 [Fireblade]
ഞങ്ങൾക്ക് വന്നുചേർന്നു.......അത് അവൾടെ ജാതകത്തിലെ പ്രത്യേകതയാണ് , അവൾക്കു വ്യക്തിപരമായി വല്ല്യേ ഗുണമൊന്നുമില്ലെങ്കിലും അവൾ സ്നേഹിക്കുന്നവർക്ക് അവളാൽ ഒരുപാട് സൗഭാഗ്യങ്ങൾ ഉണ്ടാവും എന്നുള്ളത്......വയ്യാത്ത കുട്ടി ആയതുകൊണ്ട് ആദ്യകാലത്തു അവൾക്കു എപ്പോളും ഞങ്ങളുടെ ആവശ്യം വേണ്ടിവന്നു ....അതേ കാരണം കൊണ്ടുതന്നെ ഞങ്ങൾക്കും അവൾ ഓമനയായിരുന്നു .....പക്ഷെ സ്വഭാവികമായും അത് അവളുടെ ചേച്ചിമാർക്ക് അവളിലൊരു നീരസം ഉണ്ടാക്കിയത് ഞങ്ങൾക്ക് മനസിലായത് കുറച്ചു വലുതായപ്പോളാണ്.....എല്ലാ മക്കളെയും ഞങ്ങൾ സ്നേഹിച്ചത് ഒരുപോലെ തന്നെ ആണ് , അമ്മുവിന് ഞങ്ങളെ മറ്റുള്ളവരെക്കാൾ കൂടുതൽ
ആവശ്യമുണ്ടായിരുന്നതുകൊണ്ടു ഞങ്ങൾക്ക് ചെയ്യേണ്ടിവന്നു....അതൊക്കെ കൊണ്ടാവണം അവർ ചെറുപ്പം മുതൽ അവരുടെ അമ്മാവന്റെ വീട്ടിൽ നിന്നും പഠിക്കാനും അവിടത്തെ കുട്ടികളായി വളരാനും തുടങ്ങിയത്....."
പുള്ളി സിഗെരെറ്റ് കളഞ്ഞു , പിന്നെ പുറംകൈ കൊണ്ട് കണ്ണ് തുടച്ചു ...ഞാൻ ഇരിക്കുന്നിടത്തു നിന്നും എണീറ്റ് അങ്ങേരുടെ അടുത്തായി ഇരുന്നു ...കൈ എടുത്ത് പുറത്തു തട്ടി ആശ്വസിപ്പിക്കണം എന്നുണ്ടെങ്കിലും എന്തോ ഒരു മടി...
" പക്ഷെ അമ്മു .....അവൾ ഞങ്ങളുടെ ബാക്കി എല്ലാ സങ്കടോം മാറ്റി , അവൾ വളർന്നു വരുന്നിടമത്രയും ഞങ്ങൾക്ക് സന്തോഷം മാത്രം തരാൻ ശ്രമിച്ചു .....അവൾക്കു വേണ്ടി ഞങ്ങൾ എടുത്ത എല്ലാ പ്രയാസങ്ങൾക്കും അവൾ പിന്നെയുള്ള സമയം കൊണ്ട് ഞങ്ങൾക്ക് പ്രതിഫലം തന്നു .......ഞങ്ങളുടെ ഓരോ കാര്യവും അവൾ സൂക്ഷ്മമായി ചെയ്തുപോന്നു.....അവൾ കാരണം അവൾടെ ചേച്ചിമാർക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ സ്നേഹം അവർ വരുമ്പോൾ അവർക്ക് കൊടുക്കാൻ പറഞ്ഞു എന്നും ഞങ്ങളോട് തല്ലുകൂടും .....ചേച്ചിമാർ പറയുന്ന എന്ത് കാര്യവും ചെയ്തു കൊടുക്കും .....അവർ അവളെ എന്ത് പറഞ്ഞാലും ഒരക്ഷരം പോലും തിരിച്ചു പറയുന്നത്
💬 Comments
View all comments