Chapter Title : കിനാവ് പോലെ 8 [Fireblade]
വലിച്ചെടുത്തു ..ഇതെല്ലാം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇടക്ക് കണ്ണുകൾ നിറഞ്ഞു തുളുമ്പി...പറയുന്ന കാര്യത്തിന്റെ സീരിയസ്നെസ് കൊണ്ടാവണം വളരെ സമയത്തെ ഗ്യാപ്പ് വെച്ചാണ് പുക വലിച്ചത് .....ഞാൻ പുള്ളി അനുഭവിച്ച ആ വേദന ഉൾക്കൊണ്ടു നിശബ്ദനായി ഇരുന്നു , നിത്യയുടെ അവസ്ഥയും മറിച്ചായിരുന്നില്ല ...
" അമ്മു ......അവൾ ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മോളാണ് ...അത് അറിയാലോ തനിക്ക് ..?? "
ഞാൻ തലയാട്ടി ...
" മൂത്തത് രണ്ടെണ്ണം വേറെ ഉണ്ടെങ്കിലും ഞങ്ങൾക്ക് ഏറ്റവും ഇഷ്ടം അമ്മുവിനോടാണ് , കാരണം അവൾ ജനിച്ച സമയത്ത് കുറേ പ്രയാസങ്ങൾ ഉണ്ടായിരുന്നു , അന്ന് കുട്ടിയെ ജീവനോടെ കിട്ടാൻ സാധ്യതയില്ല എന്ന് ഡോക്ടർ പറഞ്ഞപ്പോ ഞാൻ അന്ന് തളർന്നു പോയി......എന്താ ചെയ്യണ്ടേ എന്നോ ആരോട പറയാ എന്നോ അറിയാതെ ......"
ആ ഓര്മയിലാവണം പുള്ളിയുടെ ശബ്ദം ഇടറി....കണ്ണുകൾ വീണ്ടും നിറഞ്ഞു ...അങ്ങേര് പറയാൻ പോവുന്ന കാര്യം എന്താണാവോ എന്ന് ചിന്തിച്ചപ്പോ എന്റെ ഹൃദയംപെരുമ്പറ കൊട്ടി ,വിയർക്കാൻ തുടങ്ങി ,നാക്കിലെ വെള്ളം വറ്റി....
" അന്ന് കൃഷ്ണഭഗവാനെ മാത്രേ വിളിക്കാൻ ഉണ്ടായുള്ളൂ......കുറേ വർഷത്തിനുള്ളിൽ ശേഷം നല്ലോണം പ്രാർത്ഥിച്ചു ....എന്തോ ഭാഗ്യം കൊണ്ട് കാലിലൊരു ചെറിയ വയ്യായ്ക മാത്രം ബാക്കിവെച്ചു അവളെ ഞങ്ങൾക്ക് കിട്ടി....അന്ന് ആ പ്രാര്ഥിച്ചതിന്റെ ഫലമായാണ് അവളിന്നും ഇങ്ങനെയെങ്കിലും ഇരിക്കുന്നതെന്നു വിശ്വസിക്കാനാണ് ഞങ്ങൾക്കും ഇഷ്ടം അതുകൊണ്ട് അവൾക്കു ' കൃഷ്ണ പ്രിയ ' എന്ന് പേരിട്ടു.......അവൾ ജനിച്ച മുതൽ ഞങ്ങൾക്ക് ഭാഗ്യമേ ഉണ്ടായിട്ടുള്ളൂ മക്കളെ , അന്നത്തെ കേസിൽ പെട്ടു കിടന്നിരുന്ന സ്ഥലമാണ് ആ പാടമൊക്കെ , അതൊക്കെ ഇവൾ ജനിച്ചു താനേ
💬 Comments
View all comments