Chapter Title : കിനാവ് പോലെ 8 [Fireblade]
സങ്കടം തോന്നി , ഈ വീട് അകെ ദ്രവിച്ചു തുടങ്ങിയിരുന്നു , അമ്മാവനൊക്കെ ഇവിടംവിട്ടു ടൗണിലേക്ക് പോവാനുള്ള പരിപാടിയിലും ആയിരുന്നു , ഞാൻ വന്നത് ആ സമയത്താണ് ...അങ്ങനെ ഇതെന്റെ തലയിൽ കെട്ടിവെച്ചു , ശെരിക്കും അമ്മക്കുള്ള ഷെയർ ഇതിലുണ്ട് ,അത് എനിക്കും അവകാശപ്പെട്ടതാണ് , അമ്മയെ നോക്കാത്ത ഞാൻ അതിനു അര്ഹനല്ലെന്നു തോന്നിയതുകൊണ്ടു ഞാൻ ഒന്നിനും പോയില്ല ...., അന്ന് എന്റെ കൂട്ടുകാര് ഇടപ്പെട്ടു കേസ് ആക്കിച്ചു .....കയ്യിലുള്ള പൈസ മുഴുവൻ ഷെയർ തീര്ക്കാൻ വേണ്ടി അമ്മാവനു കൊടുക്കേണ്ടി വന്നു ....
എന്നിട്ടും പക്ഷെ ഇതിലുൾപ്പെട്ട ഈ പാടം എന്റെ പേരിൽ തരാൻ അവർ റെഡി ആയില്ല .....അതിനു കേസ് ആയി ....എനിക്കാകെ മടുപ്പായിരുന്നു അന്നത്തെ കാര്യങ്ങൾ ......ഒന്നാമത് അമ്മയുടെ മരണം......ഞാൻ ഒറ്റ മോനായിരുന്നു , ഞാൻ പോയതിനു ശേഷം എന്നെപ്പറ്റിയുള്ള ആലോചന കൂടി കൂടി നെഞ്ചുപൊട്ടി മരിച്ചതാണ് ...അവസാനം വരെ ഞാനെന്നെങ്കിലും വരും എന്നൊക്കെ ചിന്തിച്ചിട്ടുണ്ടാവും .....പിന്നെ കമല , മുറപ്പെണ്ണായിരുന്നു , ഞാൻ തിരിച്ചു വന്നപ്പോ അവൾക്കു ഭർത്താവും രണ്ടു കുട്ടികളുമായി .....അത് മുൻപേ പ്രതീക്ഷിച്ചിരുന്നെങ്കിലും കുറേ കാലം ഞാൻ ഒറ്റയ്ക്ക് ജീവിച്ചു ,....എന്നോ തോന്നി ഒരു കൂട്ട് വേണമെന്നൊക്കെ ...അങ്ങനെയാണ് 37മത്തെ വയസിൽ ഇവരുടെ അമ്മയെ കെട്ടിയത് .....എനിക്കന്നൊന്നും ഈ ദൈവത്തിൽ വിശ്വാസമില്ല, കാരണം ഞാൻ കഷ്ടപ്പെട്ട സമയത്തൊന്നും ദൈവം എന്റെ കൂടെ ഉണ്ടായില്ലെന്ന് ഞാൻ ഉറപ്പിച്ചു ...അന്നൊക്കെ എന്റെ ദൈവം അധ്വാനമായിരുന്നു ....മണ്ണിൽ അധ്വാനിച്ചാൽ അതിനുള്ള പ്രതിഫലം കിട്ടുമെന്ന് അറിയാം ..അതുമാത്രം വൃത്തിക്ക് ചെയ്തുപോന്നു...."
ഇടക്കൊന്നു നിർത്തി പുക ആഞ്ഞ്
💬 Comments
View all comments