Chapter Title : കിനാവ് പോലെ 8 [Fireblade]
പഴയൊരു കഥ പറയാനുണ്ട് ...."
മൂപ്പർ പുക ഊതി വിട്ടുകൊണ്ട് ഞങ്ങളെ നോക്കി...
" ഞാൻ പണ്ട് ഞങ്ങളുടെ തറവാട്ടിൽ അധികപ്പറ്റായി സ്വയം തോന്നിയപ്പോൾ പട്ടാളത്തിൽ ചേരാൻ നാടുവിട്ടു ..... അതിനു വേറൊരു കാര്യം കൂടി ഉണ്ടാരുന്നു , ഞാൻ സ്നേഹിച്ചിരുന്നത് എന്റെ മുറപ്പെണ്ണിനെ തന്നെ ആയിരുന്നു ... അന്ന് എന്റെ അമ്മക്ക് അത്ര പൈസയൊന്നും ഉണ്ടാരുന്നില്ല , അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പണ്ടേ വേറൊരു ബന്ധം കണ്ടെത്തിയിരുന്നു, ഞങ്ങൾ അതോടുകൂടി തറവാട്ടിൽ അമ്മയുടെ അനിയനും കുടുംബത്തോടുമൊപ്പം ജീവിക്കേണ്ടി വന്നു ....ശെരിക്കും നമ്മൾ ഒറ്റപ്പെടുന്ന ഒരു അവസ്ഥ ....
അത്യാവശ്യം പൈസയുള്ള തറവാട് ആയിട്ടുകൂടി കുറേ കഷ്ടപ്പെട്ട് പല പണിക്കും പോയിട്ടാണ് ഞാൻ വളർന്നത് ......ആരൊക്കെയോ പറഞ്ഞാണ് പട്ടാളത്തിൽ കിട്ടിയാൽ ജീവിതം രക്ഷപ്പെടുമെന്ന് അറിഞ്ഞത് .....പക്ഷെ കിട്ടിയില്ല , അതിന്റെ വെഷമം കൊണ്ട് ഞാൻ പിന്നെ നാട്ടിലേക്കു വരാൻ കൂട്ടാക്കിയില്ല ,അമ്മയെക്കുറിച്ച് പോലും ആ സമയത്ത് ആലോചിച്ചില്ല ,ജീവിതം അപ്പാടെ നഷ്ടപ്പെട്ട തോന്നലായിരുന്നു മനസ്സ് മുഴുവൻ ..... ഈ വീട് അന്ന് അമ്മാവന്റെ വീടായിരുന്നു , ഇവിടെ ഒരു മുക്കിലാണ് അമ്മ അവസാനം വരെ ജീവിച്ചത്....അമ്മാവനാണെങ്കിൽ ഞങ്ങളോട് അത്ര ഇഷ്ടം പോരാ , .....ഞാൻ ആ പ്രായത്തിൽ അതൊന്നും വല്ലാതെ ശ്രദ്ധിച്ചില്ല , നാടുവിട്ടു പല സ്ഥലത്തും പല പണിയെടുത്തു പൈസ ഉണ്ടാക്കി , അധികവും കൃഷിപ്പണി തന്നെ ആയിരുന്നു ....അന്നൊക്കെ വാശിയാരുന്നു , ഇന്നു ആലോചിക്കുമ്പോൾ അന്നത്തെ ആ വാശി എന്തിനോടായിരുന്നെന്നു അറിയില്ല ...കുറേ വർഷങ്ങൾക്കു ശേഷം തിരിച്ചു വന്നപ്പോൾ അമ്മ മരിച്ചുപോയിട്ടുണ്ട് , വല്ലാത്ത
💬 Comments
View all comments