0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
ആദ്യമായിട്ടും.....അവളൊരു സുന്ദരി തന്നെയാണ് , പക്ഷെ സ്വഭാവം ഇങ്ങനെയായതുകൊണ്ടു ആരും നോക്കാറില്ല എന്ന് മാത്രം ...ഇനിയിപ്പോ വേറെ ആരെങ്കിലും നോക്കാറുണ്ടോന്ന് അറിയില്ല ഞങ്ങൾ രണ്ടും ആ ഭാഗത്തേക്ക് പോലും നോക്കീട്ടില്ല......പക്ഷെ ആൾ ചില്ലറക്കാരിയല്ല , പഠനത്തിൽ 95% മാർക്കിൽ പോകുന്നു എന്നത് മാത്രമല്ല അവളുടെ രണ്ടു പ്രധാന ഐറ്റം ഇംഗ്ലീഷ് പ്രസംഗവും , ക്വിസ് മത്സരങ്ങളുമാണ്....ക്രിട്ടിസിസം പഠിക്കാൻ ഞങ്ങളൊക്കെ മുട്ടയിട്ടപ്പോൾ അരിസ്റോട്ടിലിന്റെയും പ്ലാറ്റോയുടെയും തിയറികളൊക്ക വളരെപ്പെട്ടെന്നു മനഃപാഠമാക്കി ഞെട്ടിച്ച മുതലാണ് ഈ നിക്കുന്നത്....യൂണിവേഴ്സിറ്റി ക്വിസ് മത്സരത്തിൽ ഒരുപാട് തവണ ഞങ്ങടെ കോളേജിനു വേണ്ടി ഫസ്‌റ്റും സെക്കണ്ടും ഒക്കെ വാങ്ങിയിട്ടുമുണ്ട് .....പക്ഷെ ഒരിക്കൽപ്പോലും ഇവളെ ഇവിടെ കണ്ട്‌ ഓർമ്മപോലും എനിക്കില്ല , എന്നെങ്കിലും അമ്പലത്തിൽ കാണേണ്ടതല്ലേ ......മുൻപ് സംസാരിക്കാത്തതുകൊണ്ടു ഞാനും ഈ നാട്ടുകാരിയാണെന്നു അവളും അറിഞ്ഞുകാണില്ല .... " ഹെലോ .....താനെന്താ സ്വപ്നം കാണുവാണോ...? " അവൾ എന്റെ ശ്രദ്ധ ആകർഷിക്കാൻ കൈ കൊണ്ട് മുഖത്തിനു നേരെ വീശികാണിച്ചു ... " എനിക്ക് അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല.." ഞാൻ തിരിച്ചും പറഞ്ഞു ..
" എന്ത് ..?? " അവൾക്കു കാര്യം മനസിലായില്ല.. " അല്ല .....താൻ ചിരിക്കുന്നു , സംസാരിക്കുന്നു.....ഇതൊക്കെ ...!! " ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ....ഇത് പറയുമ്പോൾ എന്താണ് ഭാവം എന്ന് കാണാലോ ....പക്ഷെ അവൾക്കു പ്രത്യേകിച്ച് ഒന്നും ഉണ്ടായില്ല..... " വീട്ടിൽ വരുമ്പോൾ സംസാരിച്ചില്ലെങ്കിൽ മോശമല്ലേ......??!! " അവൾ അത് പറയുമ്പോൾ ചുണ്ടിലൊരു ചിരി മിന്നിമാഞ്ഞു...ആ ചിരിയാണ് സാധാരണ കാണുമ്പോൾ ഉണ്ടാവാറുള്ളതും.... എനിക്ക് കേക്ക് ഇനിയും വേണ്ടെന്നു മനസിലാക്കിയാകും അവൾ

💬 Comments

View all comments