0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
തിരികെ പോയി.....ശെരിക്കും ഈ വരവ് സർപ്രൈസ് പൂരം തന്നെ ആയിപ്പോയി....വെറുതെ കീർത്തനയാണോ എന്നൊക്കെ പേടിച്ചു....പക്ഷെ ഇനിയിപ്പോ ഈ കുരുപ്പിന്റെ വക എന്തൊക്കെ വള്ളിക്കെട്ടാണോ വരാനുള്ളത് എന്തോ...!! ദേവ്യേ ..കാത്തോളണേ ..!! ഫുഡ്‌ കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ കുറച്ചുകഴിഞ്ഞു കഴിക്കാമെന്ന് ആംഗ്യം കാണിച്ചു ...ആകെ പത്ത് മുപ്പതു പേരെ കാണുള്ളൂ.....എങ്ങനെ പോയാലും അടുത്ത പന്തിക്കു ഇരിക്കാലോ എന്ന ആലോചനയായിരുന്നു...പക്ഷെ നിത്യ വന്നു എന്നെയും വിളിച്ചു പോയി കഴിക്കാനിരുന്നു ..കഴിക്കുന്നതിനിടക്ക് അമ്മു വന്നു , ഞാൻ അറ്റത്തും ,തൊട്ടടുത്ത്‌ നിത്യയും ആയിരുന്നു ... " സർപ്രൈസ് എങ്ങനുണ്ടാർന്നു ...?? " അവൾ എന്നോട് പതുക്കെ ചോദിച്ചു.....ഞാൻ അവളെ ഒന്ന് ആക്കികൊണ്ടു നോക്കി... " അതല്ലേ നേരത്തെ അടിപൊളി ആയെന്നു ഞാൻ പറഞ്ഞത് ....നിനക്കെന്താ അരണബുദ്ധിയാണോ ...?? " കുറച്ചു ദേഷ്യത്തിലാണ് ഞാൻ ചോദിച്ചത്....അത് കേട്ട് അവൾ ചിരിച്ചു ..എനിക്കാണെങ്കിൽ ഒന്നും മനസിലാവുന്നില്ല .. " ഏട്ടാ .....ഏട്ടന് ഞാൻ കാത്തുവെച്ച സർപ്രൈസ് എന്റെ രണ്ടാമത്തെ ചേച്ചിയുടെ കാര്യമാണ്....നിങ്ങൾ ക്ലാസ്‌മേറ്റ്സ് ആണെന്ന് കഴിഞ്ഞ വരവിൽ തന്നെ ഞാൻ അറിഞ്ഞിരുന്നു....അതിന്റെ കാര്യമാണ് ചോദിച്ചത് ....ഏട്ടൻ അച്ഛൻ സംസാരിച്ചതാണ് ഉദ്ദേശിച്ചതെങ്കി അതിനെപ്പറ്റി എനിക്ക് ഒരു അറിവും ഇല്ലായിരുന്നു...അത് ഏട്ടനെപ്പോലെ എനിക്കും സർപ്രൈസ് ആണ്.." അവൾ അത് പറഞ്ഞപ്പോളാണ് എനിക്ക് എല്ലാം കലങ്ങി വന്നത്...ഓ , അപ്പൊ അതാണ് സംഭവം..!! ഞാൻ ഒന്ന് ഇളിച്ചുകാണിച്ചു....പിന്നെ ഫുഡിങ്ങിൽ ശ്രദ്ധ കൊടുത്തു... " ഞാൻ ഒരു ഉരുള വാരിത്തന്നാൽ കഴിക്കുമോ ..?? " ഞാൻ അവളോട്‌ പതുക്കെ ചോദിച്ചു...
" ആഗ്രഹമുണ്ട് ...ന്നാലും വേണ്ട...!! " അവൾ കണ്ണടച്ചു

💬 Comments

View all comments