0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
കാണിച്ചുകൊണ്ടു പറഞ്ഞു , പിന്നെ ഇപ്പൊ വരാം എന്ന് കണ്ണുകാണിച്ചു അവിടെ നിന്നും പോയി....നിത്യ അപ്പോൾ അതിനെപ്പറ്റിയൊന്നും ചോദിക്കാൻ നിന്നില്ല .. ഞങ്ങൾ ഫുഡ് കഴിഞ്ഞു വീണ്ടും ഒരു സൈഡിൽ മാറിയിരുന്നു....നിത്യ അരികിൽ അടുത്തിരുന്നു.. " എന്താ സംഭവം മനുവേട്ടാ...?? " " അതോ....അവളുടെ രണ്ടാമത്തെ ചേച്ചീ കൃപ എന്റെ ക്ലാസിലാണ്...അത് അമ്മൂന് അറിയാർന്നു...." ഞാൻ കാര്യം പറഞ്ഞപ്പോൾ അവൾ ആകാംക്ഷയിൽ കണ്ണ് മിഴിച്ചു.. " അപ്പോ അച്ഛൻ പറഞ്ഞതല്ലല്ലേ ....?? അതാണോ അമ്മു വന്നു കുശുകുശുത്തിരുന്നത്......ഇതൊക്കെ എന്ത് സർപ്രൈസ് ..അയ്യേ ..!!" അവൾ പുച്ഛത്തോടെ മുഖം കോട്ടി പറഞ്ഞു...എനിക്കും ചിരി വന്നു ... " നീയിനി അവളോട്‌ ഇത് പറഞ്ഞു കളിയാക്കണ്ട...പാവം !! മറ്റേതു അവൾക്കും സർപ്രൈസ് ആണത്രേടീ ..." ഞാൻ അവളോട്‌ പറഞ്ഞപ്പോ അവൾ സംശയത്തോടെ പുരികം ചുളിച്ചു ആലോചിച്ചു...പിന്നെ ശെരിയെന്ന രീതിയിൽ തലയാട്ടി.... " ആ....ശെരിയാണ്‌ , അച്ഛൻ ഇത് സമ്മതിച്ച കാര്യം പറഞ്ഞപ്പോ അവൾക്കും അത്ഭുതമായിരുന്നല്ലോ ല്ലേ...? എനിക്ക് എല്ലാം കൂടെ ആയിട്ട് ആകെ കിളിപ്പാറി....സന്തോഷം കൊണ്ട് ആകെ ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല മനുവേട്ടാ ....! " അവൾ മനസ് നിറഞ്ഞുകൊണ്ട് പറഞ്ഞു ...അവളുടെ സന്തോഷം ആ മുഖഭാവം തന്നെ കാട്ടിത്തരുന്നുണ്ടായിരുന്നു .... "അവളുടെ അച്ഛനോട് ഞാൻ വീണ്ടും സംസാരിച്ചു ..." ഞാൻ അവളുടെ മുഖത്ത് നോക്കി പറഞ്ഞു .. " പിന്നേം സംസാരിച്ചോ ...എന്ത് ..? " അവൾ ചുറ്റിനും നോക്കി ഒന്നുകൂടി അടുത്തേക്കിരുന്നു ... " അമ്മൂനെ എനിക്ക് തരാൻ തോന്നാനുള്ള കാരണമെന്താണെന്ന് ചോദിച്ചതാ...." ഞാൻ മറുപടി കൊടുത്തു

💬 Comments

View all comments