0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
..അവൾ അമ്പരന്നു ... " ങേ ......മനുവേട്ടന് വട്ടായോ ....അങ്ങനൊക്കെ എന്തിനാ ചോദിക്കണേ ..??? " അവൾ കുറച്ചു ദേഷ്യത്തിലാണ് അത് ചോദിച്ചത് ...
" അച്ഛനും ഇഷ്ടമായതുകൊണ്ടല്ലേ ഏട്ടനെ മതീന്ന് തിരുമാനിച്ചിട്ടുണ്ടാവാ...അതിനു വീണ്ടും ചോദ്യം ചോദിക്കണ്ട കാര്യമില്ലല്ലോ.." അവൾ പറഞ്ഞു നിർത്തി എന്നെ നോക്കി... " ടീ .....വേണെങ്കിൽ ചോദിക്കാണ്ടിരിക്കാം , പക്ഷെ ഈ ചോദ്യം എന്റെ ഉള്ളിലെപ്പളും ഉണ്ടാവും ...സ്വയം ഉത്തരം കണ്ടെത്താതെ നേരിട്ട് ചോദിക്കാൻ തോന്നി.... ആ ചോദ്യം കാരണം അങ്ങേരോട് ഇതുവരെ ഉണ്ടായിരുന്നതിനേക്കാൾ ഒന്നുകൂടി അടുത്തു.......ഇന്നു രാവിലേ വരെ ഞാൻ മനസിലാക്കിയ ആളല്ല ശെരിക്കും പുള്ളി .....അമ്മു ഭാഗ്യം ചെയ്ത കുട്ടിയാണ് , അങ്ങനൊരു അച്ഛനും അമ്മയും ഉണ്ടായല്ലോ കൂടെ ......." ഞാൻ അവിടെ ഓടിനടന്നു ഓരോന്ന് ചെയ്യുന്ന അച്ഛനെ നോക്കികൊണ്ട്‌ അത് പറഞ്ഞപ്പോൾ അവൾ എന്റെ കൈയിൽ പിടിച്ചു ... " ഒന്ന് തെളിച്ചു പറ മനുവേട്ടാ....എനിക്കൊരു പിണ്ണാക്കും മനസിലാവുന്നില്ല..." അവൾ കെഞ്ചിക്കൊണ്ടു പറഞ്ഞു ...ഞാൻ അവൾ പോയതിനു ശേഷമുള്ള ഓരോ കാര്യവും പറഞ്ഞു ...എന്നെപ്പറ്റിയും അമ്മുവിനെപ്പറ്റിയും അങ്ങേര് മനസിലാക്കിയ രീതി പറഞ്ഞപ്പോൾ അവൾ ഇടയ്ക്കിടെ അത്ഭുതപ്പെട്ടു .... " അച്ഛൻ ഒരു പാവമാണെന്ന് മുന്നേതന്നെ അറിയാം , എന്നോടും ഒരുപാട് സ്നേഹം കാണിക്കുന്നതല്ലേ ....ഒരു സംഭവമാണെന്ന് ഇന്നു രാവിലെ മനസിലായി.....ഇതൊന്നുമല്ല ഒരു ഭീകരനാണെന്നു ഇത് കേട്ടപ്പോൾ ഉറപ്പായി ......ശ്ശൊ എന്താലെ ...." അവൾ പറഞ്ഞത് കേട്ട് എനിക്ക് ചിരിവന്നു ......അച്ഛനെ നോക്കികൊണ്ടാണ് അവൾ ഇതെല്ലാം പറഞ്ഞത് ...പെട്ടെന്ന് നോട്ടം നിർത്തി അവൾ എന്റെ കയ്യിൽ അള്ളിപ്പിടിച്ചു ... "

💬 Comments

View all comments