0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
മനുവേട്ടാ ......അപ്പൊ ...അയ്യോ ...ഒരു പ്രശ്നമുണ്ടല്ലോ ...!! " ഇത്തിരി വേവലാതിയോടുകൂടിയാണ് അവൾ അത് പറഞ്ഞത് ...'പ്രശ്നമെന്ന്' കേട്ടപ്പോൾ തന്നെ എന്റെ നെഞ്ചിൽ ഇടി വെട്ടി ....ഇനിയിപ്പോ അടുത്ത കുരിശ്ശെന്താണോ എന്തോ ...!! " ഏട്ടൻ അവളെ പ്രൊപ്പോസ് ചെയ്യുമ്പോൾ അവളുടെ അമ്മ ഉറങ്ങിയിട്ടില്ല എന്നല്ലേ അച്ഛൻ പറഞ്ഞേ ...?? " അവൾ എന്നോട് ഒന്നുകൂടി ഉറപ്പിച്ചു ചോദിച്ചു .. " അതേ ....അങ്ങനാണ് പറഞ്ഞത് .....അതിനെന്താ ..?? " ഞാൻ തിരിച്ചു ചോദിച്ചു .. " അപ്പൊ നിങ്ങടെ അടുത്ത് ഉണ്ടായിരുന്നത് വേറെ ആരൊക്കെയ ..?? അവൾ ചോദിച്ചു ...
" അത് ......ഞാനും അവളും അടുത്തടുത്ത്‌ ....പിന്നെ ശബരി , അവളുടെ അമ്മ , പിന്നെ നമ്മുടെ അമ്മമാരും.. ....നീ കാര്യം പറ ..." എനിക്ക് കുറേശ്ശെ ദേഷ്യം വരാൻ തുടങ്ങി...ഇവക്കു കാര്യം പറഞ്ഞൂടെ ...പക്ഷെ എന്റെ ചോദ്യം കേട്ട് അവൾ പുച്ഛഭാവത്തിൽ എന്നെ നോക്കി അവളുടെ തലക്കു കൈകൊടുത്തു ... " എന്റെ മണ്ടൻകുണാപ്പി മനുവേട്ടാ ....അവളുടെ അമ്മ കേട്ടപ്പോലെ നമ്മുടെ അമ്മമാർ കേട്ടിട്ടുണ്ടാവൂലെ ...?? അവരിൽ ഒരാളെങ്കിലും കേക്കാണ്ടിരിക്കുമോ ....?" അവളുടെ ചോദ്യത്തിൽ ഞാൻ ക്ലീൻ ബൗൾഡ് ആയി......അതിനെപ്പറ്റി അങ്ങനെയൊരു സാധ്യതയെപ്പറ്റി ഞാൻ ചിന്തിച്ചില്ലല്ലോ .....ഇവൾ ശബരിക്ക് പറ്റിയ മുതലാണ്...സംഗതി ശെരിയാണല്ലോ...അമ്മ അങ്ങനെ എല്ലാം എന്നോട് പറയുന്ന സ്വഭാവക്കാരിയല്ല ..ഇനി ഇതൊക്കെ അറിഞ്ഞാലും മനസ്സിൽ വെക്കുകയെ ഉള്ളൂ , അതാണ് പ്രശ്നം... " അമ്മ അറിഞ്ഞാൽ അത് എന്റടുത്ത് എങ്ങനേലും പുറത്തു ചാടേണ്ടതാണ്....അറിഞ്ഞിട്ടുണ്ടാവാൻ വഴിയില്ല.....നോക്കട്ടെ.." അവൾ ചൂണ്ടുവിരൽ കൊണ്ട് ചുണ്ടിൽ തട്ടി

💬 Comments

View all comments