Chapter Title : കിനാവ് പോലെ 9 [Fireblade]
ആലോചിച്ചുകൊണ്ടു പറഞ്ഞു.....എനിക്ക് അമ്മുവിൻറെ ഭാഗം മുഴുവൻ ക്ലിയർ ആയും എന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ മുഴുവൻ ഇരുട്ടുമാണ് തോന്നിയത്...അഴിക്കുംതോറും മുറുകുന്ന കുരുക്കാവുമോ എന്തോ...!
" മനുവേട്ടനെന്താ ആലോചിക്കുന്നെ...?? "
അവൾ തോൾ കൊണ്ട് തട്ടി ചോദിച്ചു...
" എല്ലാം കൂടെ വള്ളിക്കെട്ടാവുമോ എന്ന് ആലോചിച്ചതാ..."
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.....
" എന്ത് വള്ളിക്കെട്ട്.......ഇത്രേം ഭാഗം ok ആയില്ലേ ..ഇനി ബാക്കികൂടി ആവും....ഒന്നുമില്ലെങ്കിലും അവളുടെ അച്ഛൻ തന്നെ സപ്പോർട്ട് ഇല്ലേ...."
അവൾ ധൈര്യം തന്നു....ഞാൻ തലകുലുക്കി സമ്മതിച്ചു ....
" ദേ ....ഒരാൾ പാളിനോക്കുന്നു ...."
നിത്യ എന്നോട് സ്വകാര്യം പറഞ്ഞു ..നോക്കുമ്പോൾ ഞങ്ങൾക്ക് അഭിമുഖമായി അമ്മുവും ചേച്ചിമാരും ഇരുന്നു സദ്യയുണ്ണുന്നു...എല്ലാം കഴിച്ചു തീരാനായിട്ടുണ്ട് ...ഇവരൊക്കെ എപ്പളാണാവോ ഇരുന്നത്.....ഞാൻ ശ്രദ്ധിക്കാതിരുന്നത് കൊണ്ട് ഇടക്കിടെ എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട് അമ്മുട്ടി...അതാണ് നിത്യ പറഞ്ഞുതന്നത് .....ഞാൻ ഒരു ചെറുചിരിയോടെ അവൾ കഴിക്കുന്നത് നോക്കി ഇരുന്നു ....ഞാൻ നോക്കുന്നത് കണ്ട് ചെറിയൊരു നാണത്തോടെ അവൾ കഴിക്കൽ തുടർന്നു , ഇടയ്ക്കു അസഹനീയമാകുമ്പോൾ ചുണ്ട് കെറുവിച്ചും , പുരികം പൊക്കിയും അവൾ പ്രതിഷേധമറിയിച്ചു ......എനിക്കിതെല്ലാം കണ്ട് ചിരി വരുന്നുണ്ടെങ്കിലും ഞാൻ പ്രത്യേകിച്ച് ഭാവങ്ങളൊന്നും കാണിക്കാതെ അവളുടെ ഗോഷ്ടികൾ കണ്ട് ഇരുന്നു .....
ആരോ ശ്രദ്ധിക്കുന്ന തോന്നലുണ്ടായപ്പോളാണ് ഞാൻ കണ്ണുകൾ മാറ്റിയത് .....അമ്മുവിൻറെ രണ്ടു സീറ്റുകൾക്കപ്പുറം ഇരുന്നു എന്റെ കണ്ണിന്റെ ദിശ നോക്കി എന്നെയും അമ്മുവിനെയും ഇടംകണ്ണിട്ട് ശ്രദ്ധിക്കുന്ന കാവ്യയിലാണ് ഞാൻ ചെന്നു നിന്നത്......അബദ്ധം പറ്റിയ കണക്ക് എന്റെ മുഖം മാറുന്നത് അവൾ ശെരിക്കും കണ്ടുപിടിച്ചു...ഞാൻ അവളെ വല്ലാതെ ശ്രദ്ധിക്കാതെ നോട്ടം മാറ്റി നിത്യയോട്
💬 Comments
View all comments