Chapter Title : കിനാവ് പോലെ 9 [Fireblade]
വെറുതെ എന്തൊക്കെയോ സംസാരിച്ചു ...വീണ്ടും നോക്കുമ്പോൾ അവർ കഴിച്ച ശേഷം എണീറ്റ് പോവുകയാണ് .....എനിക്ക് വല്ലാത്ത ചളിപ്പ് തോന്നി...
കാവ്യ , കൃപ , കൃഷ്ണപ്രിയ .....കൊള്ളാം ...!! മൂന്നാളും ഒന്നിച്ചു ഒരുങ്ങിനിന്നാൽ കണ്ണ് മഞ്ഞളിക്കും .....കാവ്യ ഒരു വയലറ്റ് കളർ ബോഡിഷെയ്പ് ചുരിദാറിൽ ഉദിച്ചു നിൽക്കുന്നുണ്ട് .... നീണ്ടകട്ടിയുള്ള മുടി പിരിച്ചിട്ടിട്ടുണ്ട് , അങ്ങിങ്ങായി ബ്രൌൺ ഷെയ്ഡ് തോന്നിക്കുന്നു, കളർ ചെയ്തതായിരിക്കും , .....കൃപ എന്നും കാണുന്നതുകാരണം എന്തോ കാവ്യയേക്കാൾ ഭംഗിയുണ്ടെന്നു തോന്നിയില്ല ,പക്ഷെ ഒട്ടും കുറയില്ല ......ഒരു റോസ് ടോപ്പും കണങ്കാലിന് പകുതി ഇറക്കമുള്ള ഒരു ബ്ലാക്ക് മിഡിയും ആണ് ഇട്ടിരിക്കുന്നത് ...അവളുടെ ഇടതൂർന്ന മുടി കഴുത്തിന് താഴെ ഒരു ബണ്ണിട്ടു ചുമ്മാ ഇട്ടിരിക്കുന്നു........അതിനും പൂർണ്ണമായും കറുപ്പ് നിറമില്ല ......കാലുകൾ അമ്മുവിൻറെ സാധാരണ കാലുപോലെതന്നെ ഷേപ്പ് ഉള്ളതാണ് , പക്ഷെ രോമങ്ങളില്ലാത്തത്കൊണ്ട് മിനുപ്പ് കൂടുതൽ തോന്നുന്നു ......അമ്മുട്ടി പിന്നെ നാടൻ സൌന്ദര്യം.....മറ്റുള്ളവരെ അപേക്ഷിച്ച് ഒരുപാട് എടുത്ത് കാണിക്കാനുള്ള യക്ഷി സൗന്ദര്യമോ അംഗലാവണ്യമോ ബോഡി സ്‌ട്രെച്ചറോ തോന്നിക്കില്ല .....ആവശ്യത്തിനു വെളുപ്പും , കറുത്ത ഇടതൂർന്ന മുടിയും , ബാഹ്യ സൗന്ദര്യത്തേക്കാൾ സുന്ദരമായ മനസുമുള്ള എന്റെ ചുന്ദരി...
" കഴിഞ്ഞോ വായ്നോട്ടവും , അളവെടുക്കലും ....? "
ചെവിക്കരികിൽ നിത്യയുടെ ശ്വാസത്തിന്റെ ചൂട് തട്ടിയപ്പോളാണ് ഞാൻ ഞെട്ടി തിരിഞ്ഞത്....ഒരു വളിച്ച ചിരിയുമായി അവളെ നോക്കിയപ്പോൾ ഒരു കൃത്രിമ ഗൌരവം കാണിച്ചു അവൾ എന്നെ നോക്കി...
" ഇക്കാര്യത്തിൽ എല്ലാ ആണുങ്ങളും കണക്കാ...!! കെട്ടാൻ പോണതിനെയും അതിന്റെ കൂടെപ്പിറപ്പുകളേം ഒന്നിനേം വെറുതെ വിടരുത് ട്ടോ....."
അവൾ എന്നെ വിടാനുള്ള
💬 Comments
View all comments