0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
വരെ അവൻ ഓരോ സമയത്തായി എടുത്തിരുന്ന തിരുമാനങ്ങൾ ഞാൻ സ്വയം എടുക്കാൻ ശീലിച്ചു ..പക്ഷെ അവനു ഞാൻ കൊടുത്തിരുന്ന സ്ഥാനം മറ്റാർക്കും കൊടുക്കാൻ ഞാൻ തയ്യാറായില്ല ...... എന്റെ ക്ലാസിൽ 16 പെൺകുട്ടികൾക്ക് 6 ആൺകുട്ടികളാണ് ഉണ്ടായിരുന്നത് ..ആദ്യദിവസം അങ്ങോട്ട്‌ കേറിയപ്പോൾ ശബരി ഇല്ലാത്തതിന്റെയും പെൺപിള്ളേരുടെ എണ്ണക്കൂടുതലും കൊണ്ട് ക്ലാസിൽ നിന്നെറങ്ങി ഓടിയാലോ എന്നുവരെ ഞാൻ ചിന്തിച്ചിരുന്നു...അവസ്ഥ സമ്മതിച്ചില്ല....ഇപ്പൊ ക്ലാസ്സ്‌ തുടങ്ങി രണ്ടു മൂന്ന് മാസമായി..ഏതാണ്ട് എല്ലാവരുമായി കുറച്ചു അടുത്തു...
വീട്ടിൽ പോയി വരണമെങ്കിൽ ആവാമെങ്കിലും ഞാൻ അതിനു നിന്നില്ല , വർക്കുകൾ പല രൂപത്തിൽ എല്ലാ ദിവസവും ചെയ്യാനുള്ളതുകൊണ്ടും പഠിക്കാനുള്ളതുകൊണ്ടും യാത്ര ഞാൻ ഒഴിവാക്കി ...കഴിയുന്നതും രണ്ടാഴ്ചയോ മറ്റോ ആവുമ്പോൾ പോയി വരും , മാസത്തിലൊരിക്കലൊ മറ്റോ അമ്മുവിൻറെ വീട്ടിൽ പോയി എല്ലാവരെയും കാണും , കുറച്ചു സമയം ഞങ്ങൾ രണ്ടും മാത്രം ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന കുളപ്പടവിൽ ചേർന്നിരുന്നു പ്രണയിക്കും .....ആ സമയങ്ങളിൽ അല്ലാതെ കഴിവതും ഞങ്ങൾ സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് .... ഞങ്ങളുടെ പെങ്ങന്മാരും നിത്യയും അമ്മുവും ഞങ്ങളുടെ പാത പിന്തുടർന്നു ഞങ്ങൾ പഠിച്ച Nss കോളേജിൽ തന്നെ ചേർന്നു ...പെങ്ങന്മാർ Bsc ഫിസിക്‌സും , നിത്യയും അമ്മുവും Bsc മാത് സും .....ഒന്നിച്ചു പോയി ഒന്നിച്ചു വരാൻ അവർക്ക് പറ്റി ...... ശബരിയുമായോ അമ്മുവുമായോ എന്റെ വീട്ടിലേക്കോ ഞാൻ ഒരുപാട് തവണ വിളിച്ചു സംസാരിക്കാറൊന്നും ഇല്ല , അത് അവരോടുള്ള ഇഷ്ടത്തിൽ കുറവ് വന്നതുകൊണ്ടല്ല അതിന്റെ ആവശ്യകത ഇല്ലായിരുന്നു എന്നതാണ് സത്യം .......സംസാരിക്കുന്ന സമയത്ത് നിർത്തിയ സ്ഥലത്ത് നിന്നും തുടങ്ങും അത്രേ ഉള്ളൂ

💬 Comments

View all comments