0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
കരുത്തുള്ളതാക്കി.....ഡിഗ്രി കഴിഞ്ഞത് 75% മാർക്കിൽ ആണെങ്കിലും അത്യാവശ്യം നന്നായി ഇംഗ്ലീഷിൽ സംസാരിക്കാനും , കയ്യിൽ കിട്ടുന്ന ഒരു സാഹിത്യകൃതിയെ എന്റെതായ രീതിയിൽ വ്യാഖ്യനിക്കാനും അപഗ്രഥിക്കാനും എനിക്ക് സാധിച്ചു......അന്ന് ഞാൻ ചിത്രം വരയാണു ഒരു ഹോബി ആക്കിയതെങ്കിൽ ഇന്നു അത് വായനയാണു ...... അന്നത്തെ എന്റെ തീരുമാനങ്ങളെല്ലാം ഞാൻ ഒരു ദിവസം അമ്മുവിൻറെ അച്ഛനോടായി സംസാരിച്ചു, ശെരിയെന്നു തോന്നുന്ന വഴി സ്വീകരിക്കാനാണ് പുള്ളി പറഞ്ഞത്......മനസിന്‌ ഇഷ്ടപ്പെട്ട ജോലി കിട്ടുമെങ്കിൽ അത് എത്ര ചെറുതാണെങ്കിലും പൊയ്ക്കോളാൻ ആയിരുന്നു അങ്ങേരുടെ അഭിപ്രായവും .....അടിയ്ക്കടി തിരുമാനങ്ങൾ മാറാതിരിക്കാൻ നോക്കണമെന്നും കൂടെ പറഞ്ഞാണ് കൂടിക്കാഴ്ച അവസാനിപ്പിച്ചത് ... അമ്മുട്ടി അവളുടെ ഭാവിയെപ്പറ്റി ഏകദേശം മുന്നേതന്നെ പ്ലാൻ ചെയ്തിരുന്നതിനാൽ ഞാൻ അതിലൊരു കൈകടത്തൽ നടത്തിയില്ല......എന്റെ തിരുമാനങ്ങൾ കേള്ക്കാനും അവൾ നിന്നില്ല , ഞാൻ അതെല്ലാം ചെയ്തു കാണിച്ചാൽ മതിയെന്നായിരുന്നു പെണ്ണിന്റെ ആഗ്രഹം ,അതുവരെ അതെല്ലാം അവൾക്കു ഒരു സർപ്രൈസ് ആയി ഇരുന്നോട്ടെ എന്നും.... അത് ഞാനും അംഗീകരിച്ചു ....ഞാൻ എന്റെ പ്ലാൻ ഓരോന്നായി അവൾക്കു കാണിച്ചുകൊടുത്തു .....ഞങ്ങൾ തമ്മിൽ പ്രണയത്തേക്കാളുപരി നല്ലൊരു സൗഹൃദമായിരുന്നു ഉണ്ടായിരുന്നത് ...എന്നാൽ അവളെന്റെയാണെന്ന ഉൾബോധം ബാക്കി എല്ലാ വിധ ബലഹീനതകളെയും ചെറുത്തു നില്ക്കാനും കരുത്തു നൽകി......അമ്മുവിലേക്കുള്ള വഴിയായാണ് ഞാൻ എല്ലാ പ്ലാനുകളും ചെയ്തതെങ്കിൽ ഞാൻ പോലുമറിയാതെ അമ്മയുടെ ആഗ്രഹങ്ങളിലേക്ക് അതെന്നെ കൊണ്ടെത്തിച്ചു ....ഡിഗ്രി കഴിയുമ്പോളേക്ക് ഒരു ടീച്ചർ ആവാൻ ഞാൻ മാനസികമായി തയ്യാറായി കഴിഞ്ഞിരുന്നു ...... ശബരി ഡിഗ്രി കഴിഞ്ഞു നേരെ Mba പഠിക്കാൻ ബംഗ്ലൂരിൽ പോയത്‌ ആദ്യമെല്ലാം കുറച്ചു വിഷമമായിരുന്നെങ്കിലും പിന്നീട് മെല്ലെ മെല്ലെ ഞാൻ അവന്റെ അസാന്നിധ്യവുമായി പൊരുത്തപ്പെട്ടു....അന്ന്

💬 Comments

View all comments