Chapter Title : കിനാവ് പോലെ 9 [Fireblade]
ചോദിക്കുന്നുണ്ടെങ്കിലും ഡിഗ്രിക്കാർക്കും കിട്ടാറുണ്ടത്രെ ....ഫ്രഷേഴ്‌സിന് ജോലി കൊടുക്കുന്ന കമ്പനികളും ഉണ്ട് ...ഡിഗ്രി കഴിഞ്ഞു നമ്മുടെ പ്ലാൻ മാറിയാൽ വിളിക്കാൻ പറഞ്ഞിട്ടുണ്ട് ...അപ്പൊ പുള്ളി പുള്ളിയുടെ contact വെച്ചൊന്നു ശ്രമിക്കാമെന്നു പറഞ്ഞിട്ടുണ്ട് ..."
ഞാൻ അത്ഭുതപ്പെട്ടു ....ഈ ചെങ്ങായ് വല്ലാത്ത സംഭവം തന്നെ ..ഇതിനായിരുന്നോ എന്നെ കിടത്തി ഉറക്കിയത് .....എന്തായാലും കൊള്ളാം ....എനിക്ക് സന്തോഷം ഉള്ളിൽ നുരഞ്ഞുപൊന്തി ...
" നീ കോള്ളാലോ മോനെ......ഞാനിത്രക്ക് ചിന്തിച്ചില്ല....കുറേ പ്രശ്നം മാറികിട്ടിയല്ലോ ..."
ഞാൻ അവനെ കളങ്കമില്ലാതെ അഭിനന്ദിച്ചു ....
അത് സ്വീകരിച്ചെന്ന മട്ടിൽ അവൻ ഒന്നുറക്കെ പൊട്ടിച്ചിരിച്ചു....
" ഇപ്പൊ ആദ്യം കോഴ്സ്...
അത് നമ്മൾ പറ്റാവുന്നത്ര നന്നായിട്ട് ചെയ്യും , ബാക്കി അതിനനുസരിച്ച് നോക്കാം .."
അവൻ പ്രശ്നത്തിനുള്ള സൊല്യൂഷൻ കണ്ടെത്തി സംഗതി ഔദ്യോദികമായി അവസാനിപ്പിച്ചു.....ഞാൻ രണ്ടു മിനിറ്റ് ചിന്തിച്ച ശേഷം തലയാട്ടി അംഗീകരിച്ചു ...
**************************
*മൂന്ന് വർഷങ്ങൾക്കു ശേഷമുള്ള ദിവസം....*
ഇന്നു ഞാൻ പാലക്കാട് വിക്ടോറിയ എന്ന പ്രശസ്തവും പുരാതനവുമായ കോളേജിൽ B'ed വിദ്യാർത്ഥിയാണു ......കഴിഞ്ഞ മൂന്ന് വർഷങ്ങൾ കടന്നു പോയത് കേവലം മൂന്ന് മാസങ്ങളെ പോലെയായിരുന്നു.......ഇതിനിടക്ക് എത്രയോ മാറ്റങ്ങൾ......
അന്ന് ഭാവിയെ പറ്റി ചിന്തിച്ചു തീരുമാനമെടുത്ത സന്ധ്യ മുതൽ ഇതുവരെയുള്ള ദൂരം ഒരു വല്ലാത്ത യാത്ര തന്നെ ആയിരുന്നു ....
അന്ന് രാത്രി തന്നെ തുടങ്ങിവെച്ച പഠനം മാർക്കിന്റെ കാര്യത്തിൽ എന്നിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കിയില്ല , പക്ഷെ ഉദയൻ മാഷിന്റെ ശിക്ഷണത്തിൽ പരന്ന വായനക്കായി മാഷ് നൽകിയ സാഹിത്യ ബുക്കുകളും ,റഫറൻസ് ചെയ്യാനായി തന്ന മറ്റുള്ള കൃതികളും ചേർന്ന് എന്റെ ചിന്തകളെ കൂടുതൽ
💬 Comments
View all comments