Chapter Title : കിനാവ് പോലെ 9 [Fireblade]
പറ മോനെ .....കേക്കട്ടെ .."
ഞാൻ പ്രോത്സാഹിപ്പിച്ചു ...
" പറയാം ....നമ്മുടെ ഇതുവരെ പറഞ്ഞ പ്ലാൻ ആണ് നമ്മൾ നിന്റെ അമ്മക്ക് വേണ്ടി ചെയ്യാനുള്ളത് , ഇനി വേറൊരു കാര്യം കൂടി , അത് നിന്റെ മനസ്സിൽ ഇരുന്നാൽ മതി .... മനസ്സിലായോ .??"
അവൻ എന്നെ ഒന്ന് സസ്പെൻസ് ഇട്ടു നിർത്തി.....ഞാൻ തലയാട്ടി സമ്മതിച്ചു .
" B ed കഴിഞ്ഞു സ്കൂളൊന്നും കിട്ടിയില്ലെങ്കിൽ നീ അന്ന് പറഞ്ഞൊരു മോഹമില്ലേ ആ മെഡിക്കൽ റപ്പിന്റെ അതിനു നോക്കാം ..!"
അവൻ പറഞ്ഞു നിർത്തി....ഞാൻ അമ്പരന്നു അവനെ നോക്കി ..
" എന്തൊക്കെയാടോ പറയുന്നത് ...!! അതിനു ആ ജോലിക്ക് വേണ്ട കാര്യങ്ങൾ എന്താണെന്നു നമുക്കറിയില്ലല്ലോ ...അതിലൊക്കെ സെലക്ട് ആവാൻ നല്ല ബുദ്ധിമുട്ടാണ് ....."
ഞാൻ അവന്റെ വിഡ്ഢിത്തരം ഓർത്തു തലയിൽ കൈവെച്ചു കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .......
"എടാ മൈത്താണ്ടി ....ആദ്യം നീ നിന്റെ ഈ മുൻധാരണ വെച്ചുള്ള സംസാരം നിർത്തി ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്ക് ..."
അവനു ഞാൻ കളിയാക്കിയപ്പോൾ ദേഷ്യം വന്നു .....ഇടി കിട്ടാത്തത് ഭാഗ്യം ..!!
" ശെരി , ഞാനിനി മിണ്ടുന്നില്ല ....നീ മുഴുവൻ പറ..."
ഞാൻ അവനെ സാധാരണ നിലയിലേക്ക് തിരികെ എത്തിച്ചു.....
" ഞാൻ നമ്മുടെ ആ അനീഷ് ഭായിയോട് സംസാരിച്ചിരുന്നു ....ആ ജോലിക്ക് വേണ്ട കാര്യങ്ങളെപ്പറ്റിയൊക്കെ ഒന്ന് അറിഞ്ഞിരിക്കാലോ...."
"എന്നിട്ടോ ...????? "
അവൻ തുടങ്ങി വെച്ചപ്പോൾ എനിക്ക് ആകാംഷ സഹിക്കാനായില്ല ...
" ചില കമ്പനികളൊക്കെ bsc ,b pharm ഒക്കെ
💬 Comments
View all comments