0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
പ്രഷറിൽ ഉറക്കക്കുറവും ഭക്ഷണം സമയത്ത് കഴിക്കാൻ പറ്റാത്തതുകൊണ്ടും വീണ്ടും ശോഷിച്ചു... എന്നെ കണ്ടാൽ ഒരു ടീച്ചർ ആയിത്തോന്നാനുള്ള എന്തൊക്കെയോ കാര്യങ്ങൾ എനിക്കില്ലെന്നു ഒരിക്കൽ എന്റെ ഒരു ട്രെയ്നർ എന്നോട് സ്വകാര്യമായി പറയുകയുണ്ടായി ...അതിൽ പിന്നെ ഞാൻ ശ്രമിച്ചത് എന്റെ ക്ലാസ്സ്‌ തുടങ്ങുമ്പോൾ അത് കൃത്യമായും ലളിതമായും കുട്ടികൾക്ക് മനസിലാവണം എന്ന കാര്യത്തിനുവേണ്ടിയാണ് . ആദ്യത്തെ കുറച്ചു മാസങ്ങൾ ഇതിന് ആവശ്യമായ കഴിവും സ്പീഡും കിട്ടാൻ ഞാൻ പ്രയാസപ്പെട്ടെങ്കിലും പതുക്കെ ഞാൻ ഈ ഫ്ളോയുമായി പൊരുത്തപ്പെട്ടു .... ഇംഗ്ലീഷ് ക്ലാസിനു മാത്രമായാണ് ഞാൻ നേരത്തെ പറഞ്ഞ 22 പേർ ഉണ്ടായിരുന്നത് , ഉച്ചവരെയുള്ള ക്ലാസുകൾ മിക്കതും ജനറൽ സെഷൻ ആണ് ...അസ്സെംബ്ലി , പൊതുവായുള്ള വിഷയങ്ങളെ പറ്റി ക്ലാസ്സ്‌, ഒരു ടീച്ചർ ക്ലാസിൽ ചെയ്യാൻ പാടുന്നതും അല്ലാത്തതുമായ കാര്യങ്ങളെപ്പറ്റിയുള്ള ട്രെയിനിംഗ് .. അങ്ങനെ അങ്ങനെ ......അതിനു ശേഷം ഉച്ച കഴിഞ്ഞാണ് ഐശ്ചിക വിഷയത്തിൽ ബാക്കിയുള്ള ക്ലാസുകൾ ....ഒന്നാം ദിവസം മുതൽ അവിടെ വിദ്യാർത്ഥികളായിട്ടല്ല മറിച്ച് അദ്ധ്യാപകരയാണ് ഞങ്ങൾക്ക് ഓരോരുത്തരെയും എല്ലാവരും കണക്കിയിരുന്നത്.....ഓരോ ദിവസവും ഓരോ വിഷയം വെച്ചു നമ്മളെടുക്കേണ്ടിവരുന്ന ക്ലാസിനു ശേഷം അതിനെക്കുറിച്ച്‌ ചോദ്യം ചോദിക്കാനും , നമ്മുടെ ക്ലാസിനെ വിമർശിക്കാനും ബാക്കിയുള്ളവർക്ക് അവകാശമുണ്ട് ...പലപ്പോളും ഭീകരമായ രീതിയിൽ വിമര്ശനം ഏറ്റു വാങ്ങാൻ എനിക്കും ഭാഗ്യം കിട്ടി , ആദ്യമെല്ലാം അതെനിക്ക് വലിയ വിഷമമുണ്ടാക്കിയെങ്കിലും ഓരോ മാസം കഴിയുന്തോറും അതിനെ നേരിടാനുള്ള കഴിവ് കൂടി കൂടി വന്നു....ചുരുക്കത്തിൽ എന്നെ പോലെ മനസിന്‌ ധൈര്യമില്ലാത്തൊരാൾക്ക് ചേർന്ന ട്രെയിനിംഗ് തന്നെ ആയിരുന്നു ഈ കോഴ്സ്... ഏത് വെല്ലുവിളികളെയും വിമർശനങ്ങളെയും നേരിടാൻ തക്ക

💬 Comments

View all comments