Chapter Title : കിനാവ് പോലെ 9 [Fireblade]
മനോബലം അതെനിക്ക് സമ്മാനിച്ചു....ചിലപ്പോൾ ചിന്തിക്കുമ്പോൾ ശബരി ഇതുകൂടി മുൻകൂട്ടി കണ്ടിട്ടാണോ ഇതിന് ഉന്തിതള്ളിവിട്ടതെന്നും തോന്നിപ്പോയി
ശബരി ഡിഗ്രി കഴിഞ്ഞ അതേ വർഷം Mba കിട്ടി ഒരു ആഗസ്ത് മാസമാണ് ബംഗ്ലൂരിൽ പോയത്.....
ഞാൻ ആ സമയമൊക്കെ പേപ്പർ ഇടലും മറ്റുമായി സമയംപോക്കി.......എനിക്ക് ക്ലാസ്സ് തുടങ്ങിയത് ഒരു ഡിസംബറിൽ ആയിരുന്നു ...കൃത്യം 10 മാസമാണ് കോഴ്സ് സമയം......കോളേജിലെ ദിനങ്ങൾ വല്ലാത്തൊരു വേഗത്തോടെ കഴിഞ്ഞുകൊണ്ടിരുന്നു.....
കോഴ്സിന്റെ അവസാന സമയമെടുക്കുമ്പോളേക്കും തെരക്ക് അതിന്റെ അത്യുന്നതിയിലെത്തി...അതോടുകൂടി വീട്ടിലേക്കുള്ള പോക്ക് അതുപോലെ കുറഞ്ഞു.....എപ്പോളെങ്കിലും വിളിയിൽ മാത്രം ഒതുങ്ങി , അമ്മുവിനോട് അത് പറയാൻ വേണ്ടിപോലും വിളിക്കാൻ നിന്നില്ല...മഞ്ജിമ വഴി അറിഞ്ഞിട്ടുണ്ടാവുമെന്നു ഞാൻ സ്വയം കരുതി , അങ്ങനെ പറയാത്തതിന് മറ്റൊരു കാരണമുണ്ട് അത് ഞാൻ വഴിയെ പറയാം.......അതുപോലെ അവസാന മാസങ്ങളായപ്പോളേക്കും എല്ലാവരുമായി വല്ലാത്തൊരു ആത്മബന്ധം ഉടലെടുക്കുകയും ചെയ്തു .....അതുകൂടാതെ ക്ലാസിലെ ഫൈസൽ എന്നൊരുത്തൻ ഇടക്ക് കാറ്ററിങ് പരിപാടിക്ക് പോകുന്നത് അറിഞ്ഞപ്പോൾ ഞാനും അവന്റെ കൂട്ടത്തിൽ ഒഴിവുള്ള ഞായറുകൾ അതിനു പോകാൻ തുടങ്ങി ...ചാർട്ടുകൾ ,സ്‌കെച്ചുകൾ ,ചില മെറ്റീരിയലുകൾ തുടങ്ങിയ ചെറിയ ആവശ്യങ്ങൾ തടസം കൂടാതെ നടത്താൻ അതെന്നെ സഹായിച്ചു......
ക്ലാസിൽ ഉണ്ടായിരുന്നതിൽ അധികം പേരും വന്നത് മിഡിൽ ക്ലാസ്സ് കുടുംബങ്ങളിൽ നിന്നായിരുന്നു ..അതുകൊണ്ടുതന്നെ ഓരോ തവണ പൈസയുടെ ബുദ്ധിമുട്ടുകളും ഏതാണ്ട് എല്ലാവരും ഒരുപോലെയാണു നേരിട്ടത് .....അതിൽ തന്നെ റസീന എന്ന കുട്ടി എന്നോട് വല്ലാതെ കൂട്ടായിത്തീർന്നു ...ഒന്നിച്ചിരുന്നും , വർക്കുകൾ ഷെയർ ചെയ്തും കുടുംബകാര്യങ്ങൾ ഷെയർ ചെയ്തും ഞങ്ങൾ തമ്മിൽ മറ്റുള്ളവരെക്കാൾ കൂട്ടായി ... എനിക്കവൾ ഒരുപാട് സഹായങ്ങൾ ചെയ്തുതന്നു, ഞാൻ തിരിച്ചും ......പക്ഷെ
💬 Comments
View all comments