0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
കുടുംബകാര്യം സംസാരിച്ചെന്നല്ലാതെ അമ്മുവിൻറെ കാര്യങ്ങളൊന്നും ഞാൻ പറഞ്ഞിരുന്നില്ല ... അമ്മുവിനെ കണ്ടിട്ടോ മിണ്ടിയിട്ടൊ മൂന്ന് മാസങ്ങൾ ആവാനായ ഒരു നാൾ , ക്ലാസിൽ വർക്കുകൾ കുറഞ്ഞുള്ള ഒരു ഇടവേള വന്നപ്പോൾ പതിവില്ലാതെ അമ്മുവിനെക്കുറിച്ചുള്ള ഓർമ്മകൾ എന്നെ നൊമ്പരപ്പെടുത്തി .....അവളുടെ ഓർമ്മ നെഞ്ചിനെ നീറ്റിക്കൊണ്ടിരുന്നപ്പോ ഞാൻ കലപില സംസാരിക്കുന്ന കൂട്ടുകാരിൽ നിന്നും മാറി പുറകിലെ ബെഞ്ചിൽ ചുമരിനോട് ചേർന്നു കൈ രണ്ടും തലക്കടിയിൽ വെച്ചു നീണ്ടുനിവർന്നു കിടന്നു കണ്ണുകളടച്ചു .....അവളോടൊത്തു മുൻപ് ചിലവഴിച്ച സമയം ആലോചിച്ചാൽ ഇപ്പോഴുള്ള അവസ്ഥക്ക് എന്തെങ്കിലും കുറവ് വരുമെന്നൊരു കണക്കുകൂട്ടലിലാണ് കിടന്നത് ...അന്നത്തെ പ്രതിഷ്ടാദിനം പോലെ പിന്നെയും രണ്ടു പ്രതിഷ്ടാദിനങ്ങൾ ഞങ്ങൾക്ക് ഒന്നിച്ചു ആഘോഷിക്കാൻ ഭാഗ്യം കിട്ടിയിരുന്നു ., അന്നെല്ലാം അന്നത്തെക്കാൾ ഭംഗിയായി ഞങ്ങൾക്ക് പ്രണയിക്കാനും .....ഞങ്ങൾ ഒത്തുചേരുന്ന സമയത്ത് ഞങ്ങൾക്ക് മാത്രമായൊരു സമയം കുറച്ചെങ്കിലും തരാൻ പെങ്ങന്മാർക്കും ശബരിക്കും നിത്യക്കും പുറമേ അമ്മുവിൻറെ അമ്മയും ശ്രദ്ധിച്ചിരുന്നു .....എന്നാൽ എന്റെയോ ശബരിയുടെയോ അമ്മമാരിൽ ആരെങ്കിലും ഞാൻ പ്രൊപ്പോസ് ചെയ്തത് കേട്ടിരുന്നോ എന്ന് ഇന്നും ഞങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല ....... അമ്മുവിനു കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് അല്ലറചില്ലറ മാറ്റങ്ങളെല്ലാം വന്നിട്ടുണ്ട് ...നിറം കൂടി , ഭംഗി അവളുടെ ചേച്ചിമാരോട് കിടപിടിക്കുന്നത്രക്കോ ഒരുപക്ഷേ അവരെക്കാൾ കൂടുതലോ ആയി......മെലിഞ്ഞല്ലെങ്കിലും തടിയുണ്ടെന്നു തോന്നാത്ത അവസ്ഥയിൽ നിന്നും അത്യാവശ്യം സ്ട്രക്ച്ചർ ഉള്ള ഷേപ്പ് ആയി...പക്ഷെ നാടൻ രീതി വിട്ടൊരു ഡ്രെസ്സിങ്ങോ , മറ്റ് കാര്യങ്ങളോ ചെയ്തില്ല ....അങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ ഇടപെട്ടതും ഇല്ല......ഇതിനിടയിൽ പറയാൻ വിട്ടുപോയ മറ്റൊരു കാര്യം അവളുടെ ചേച്ചിമാരുടേതാണ് .....കാവ്യക്ക് പഠിച്ച യൂണിവേഴ്സിറ്റിയിൽ തന്നെ phd ചെയ്യാൻ

💬 Comments

View all comments