Chapter Title : കിനാവ് പോലെ 9 [Fireblade]
അവസരം കിട്ടി , അവൾ കഴിഞ്ഞ വർഷം മുതൽ കാര്യമായിട്ട് തന്നെ അതിനു വേണ്ടി അവിടെത്തന്നെ ഫ്ലാറ്റ് എടുത്ത് കൂടി .....കൃപ ഡിഗ്രി കഴിഞ്ഞു PG ക്ക് പോയി ....ചേച്ചിയുടെ പാത പിന്തുടർന്നു പോവാനാണ് അവളുടെ പ്ലാൻ എന്ന് കേട്ടിരുന്നു .....എന്തായാലും ഒരു ഗുണമുണ്ടായത് എന്താണെന്നു വെച്ചാൽ അവരെക്കൊണ്ടു എനിക്ക് പിന്നെ അമ്മുവിൻറെ വീട്ടിൽ വല്ല്യേ ശല്യമുണ്ടായില്ല എന്നതായിരുന്നു ....
എനിക്ക് B ed ന് കിട്ടി ആദ്യത്തെ തവണ അവളുടെ വീട്ടിൽ ചെന്നത് ഒരു വൈകുന്നേരമായിരുന്നു ...
പൂമുഖത്തു ചായ കുടിച്ചുകൊണ്ടിരിക്കുന്ന അച്ഛൻ എന്നെ കണ്ടപ്പോൾ ഞാൻ വന്നിട്ടുണ്ടെന്ന് ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു ...പിന്നെ അമ്മയും അമ്മുവും വന്ന് മൂന്നാളുകളും വിശേഷങ്ങൾ ചോദിച്ചും പറഞ്ഞും ഒരുപാട് സമയം പോയി ......ഒരു മണിക്കൂർ ആയപ്പോൾ അമ്മു കണ്ണുകാണിച്ചു , അത് ശ്രദ്ധിച്ചതുകൊണ്ടാകും അച്ഛൻ ഞങ്ങളോട് പാടത്തൊക്കെ ഒന്ന് നടന്നു വന്നോളാൻ പറഞ്ഞു കത്തിയടി നിർത്തി ....ഞാൻ അവളോടൊപ്പം കുളപ്പടവിൽ ആണ് പോയത് ...അന്ന് ഇരുന്ന പടിയിൽ അവളിരുന്നപ്പോൾ ഞാൻ അവൾക്കു മേലെയുള്ള പടിയിൽ അവളുടെ തൊട്ടുപുറകിൽ ഇരുന്നു ....എന്റെ രണ്ടു കാലും വിടർത്തി അവൾ ചാരിയിരുന്ന് അവളുടെ കൈ രണ്ടും എന്റെ മുട്ടിനു മുകളിൽ വെച്ചു......ഞാൻ അവളുടെ തലമുടിയിൽ എന്റെ താടി വെച്ചു കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു ....
" ഏട്ടാ.....ക്ലാസിൽ അധികവും പെൺകുട്ടികളാണെന്നല്ലേ പറഞ്ഞേ ...?? "
അവൾ എന്റെ കാലിലെ രോമത്തിൽ മെല്ലെ വലിച്ചുകൊണ്ടു ചോദിച്ചു ...
" അതേടീ .....ഒക്കെ ഓരോ കിടിലൻ കുട്ടികൾ .....സാരിയൊക്കെ ഉടുത്തു വരുമ്പോൾ എന്റെ മോളെ , എന്താ
💬 Comments
View all comments