Chapter Title : കിനാവ് പോലെ 9 [Fireblade]
പറയാ......ഹോ..!! "
ഞാൻ അവളെ ഒന്ന് ഇളക്കാൻ വേണ്ടി പറഞ്ഞു...
" എന്തൊക്കെ പറഞ്ഞാലും ഏട്ടനെ എനിക്ക് നല്ല വിശ്വാസാണ്........ആരെ വായ്‌നോക്കണതും എനിക്കൊരു പ്രശ്നവുമില്ലാട്ടോ ,ഏട്ടൻ നോക്കണ്ടന്നൊന്നും ഞാൻ പറയില്ല , എന്നോട് പറയാതിരുന്നാൽ മതി ....."
അവൾ കൈകൾ ഉയർത്തി എന്റെ കവിളിൽ പിടിച്ചുകൊണ്ടു പറഞ്ഞു ...എനിക്കെന്തോ വല്ലായ്മ തോന്നി....ഞാൻ അവളുടെ നെറുകിൽ ഒരു ഉമ്മ കൊടുത്തു .....അതിനുശേഷവും ഞാൻ വായ്നോക്കിയിട്ടുണ്ട് , പക്ഷെ അങ്ങനെ അവളോട് പറഞ്ഞില്ല ...എന്നെ ഒരുപാട് ആഴത്തിൽ മനസിലാക്കിയതുകൊണ്ടാവും അന്ന് അവളെങ്ങനെ പറഞ്ഞതെന്ന് പിന്നീട് എനിക്ക് മനസിലായി ...
ഇന്നു ഇത്രയും ഓർത്തത് ഒരു ആശ്വാസത്തിനാണെങ്കിൽ സംഭവിച്ചത് മറ്റൊന്നാണ് , അവളെ ആലോചിക്കുന്തോറും മനസ്സിൽ വിഷമം ഏറിവന്നു .......ഈ നിമിഷം കണ്ടേതീരൂ എന്നൊരു അവസ്ഥയിലെത്തി നെഞ്ചാകെ പെരുമ്പറകൊട്ടി....ആകെയൊരു വിമ്മിഷ്ടം തോന്നിയപ്പോൾ തലമുടിയിൽ പിടിച്ചുവലിച്ചു തല ഇട്ട് ഉരുട്ടി ........കണ്ണിൽ നിന്നും ചെവിയിലേക്ക് ചുടുകണ്ണീർ എന്റെ പോലും സമ്മതമില്ലാതെ ഒഴുകികൊണ്ടിരുന്നു .....തലമുടിയിലൊരു തലോടൽ കിട്ടിയപ്പോളാണ് ഞാൻ കണ്ണുതുറന്നത് ....അത് റസീനയായിരുന്നു ....
" എന്താ മനൂ .....എന്തിനാ കരയുന്നത് ...??"
അവൾ വേവലാതിയോടെ നോക്കികൊണ്ട് എന്റെ നെറ്റിയിലും കഴുത്തിലും തൊട്ടുനോക്കി .....
" ഏയ് ....ഒന്നുമില്ലെടോ , ഞാൻ എന്തോ ആലോചിച്ചപ്പോ പെട്ടെന്ന്..."
ഞാൻ കിടന്നു വിക്കി....കൂടുതൽ കോംപ്ലിക്കേറ്റ് ആവാതിരിക്കാൻ എണീറ്റിരുന്നു , പിന്നെ മുഖം കഴുകിവരാമെന്നു പറഞ്ഞു പുറത്തിറങ്ങി ...മുഖം കഴുകി വരാന്തയിൽ പേപ്പർ ഇട്ട് അവിടെ ഇരുന്നു ......അധികം വൈകാതെ റസീനയും അടുത്തു വന്നിരുന്നു ...ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചുകൊടുത്തു ..
" ചിരിക്ക് വോൾടേജ് ഇല്ലല്ലോ
💬 Comments
View all comments