0%

Chapter Title : കിനാവ് പോലെ 9 [Fireblade]

Author : Kambikathakal Read All Parts 1.2K
മാഷേ......!! എന്താണ് സംഭവം...?? " അവൾ എന്നോട് ഒന്നുകൂടി ചേർന്നിരുന്നു ചോദിച്ചു......ഞാൻ കാര്യം ആദ്യം മുതൽ പറഞ്ഞു കൊടുത്തു .......അമ്മുവിനെക്കുറിച്ചും , പ്രണയം തുടങ്ങിയതിനെപ്പറ്റിയും ,അവിടെ മുതൽ ഓരോ കാര്യവും അവൾക്കായി ഒരിക്കൽക്കൂടി തുറന്നുകൊടുത്തു ....തുടക്കം മുതൽ ഓരോന്നും ഞാൻ പോലുമറിയാതെ എന്നിൽ നിന്നും ഒഴുകുകയാണുണ്ടായത് ......പറഞ്ഞു തീരുമ്പോൾ ഒത്തിരി സ്നേഹം നിറഞ്ഞ മുഖവുമായി അവൾ പുഞ്ചിരിച്ചു നിൽക്കുന്നുണ്ടായിരുന്നു .......
" അമ്പടാ കള്ളകാമുകാ........ഇത്രേം വല്യൊരു കാമുകനാണോ ഇങ്ങനെ പതുങ്ങി ഇരുന്നിരുന്നത് ...!!! കണ്ടാൽ പറയൂല്ലല്ലോ ..!" അവൾ എന്റെ തലമുടിയിൽ സ്പീഡിൽ കൈയുരച്ചു പറഞ്ഞു.......ഞാൻ തിരികെയും ചിരിച്ചുകൊടുത്തു ...അവളെന്റെ കയ്യെടുത്തു പുഞ്ചിരിയോടെ ആ മോതിരം നോക്കി .... " അപ്പൊ ഇത് വെറുമൊരു മോതിരമല്ലല്ലേ ...അമ്മുക്കൊച്ചിന്റെ പ്രണയമാണ് ....ഹ്മ്മം , കേൾക്കാൻ സുഖമുള്ള ഒരു ലവ്‌ സ്റ്റോറി....." അവൾ വീണ്ടും എന്നെ അഭിനന്ദിച്ചു ... " എനിക്കും കാണാൻ തോന്നുന്നുണ്ട് നിന്റെ അമ്മുട്ടിയെ .......നിന്റെ സംസാരത്തിൽ നിന്നും എനിക്ക് ഒരു രൂപം കിട്ടീട്ടുണ്ട് , തൽക്കാലം അതുമതി , ഒരിക്കൽ എനിക്കും നേരിട്ട് കാണണം ......ഈ കഥ കേട്ട് എനിക്ക് ഇത്രേം തോന്നുന്നുണ്ടെങ്കിൽ നിന്റെ അവസ്ഥ എനിക്ക് ആലോചിച്ചിട്ട് പോലും എത്തുന്നില്ല മാഷേ .....എന്തായാലും നീ ഈ ആഴ്ച വീട്ടിൽ പോണം ഡാ......അവളേം കണ്ടു വായോ , നിനക്ക് ഇത്രേം ഉള്ള സ്ഥിതിക്ക് നിന്നെ കാണാതെ അവളും വിഷമിച്ചിട്ടുണ്ടാവൂലെ ...??" അവൾ ആലോചനയോടെ എന്നോട് പറഞ്ഞു ....ഞാനും അതുതന്നെ ആലോചിക്കുവാരുന്നു.....അവളോട്‌ തുറന്നു പറഞ്ഞിട്ടും അണയാൻ പാകത്തിലുള്ള ഒരു തീ ആയിരുന്നില്ല ആ അവസ്ഥ ..പിന്നെയും തീച്ചൂളയിൽ

💬 Comments

View all comments