Chapter Title : കിനാവ് പോലെ 9 [Fireblade]
ഇട്ടെന്ന പോലെ ഞാൻ സമയം കഴിച്ചുകൂട്ടി ........
പ്രണയത്തിന്റെ തീവ്രത അറിയാൻ അകന്നിരുന്നാൽ മതിയെന്നു ഞാൻ നന്നായിട്ട് മനസിലാക്കിയ സമയം .......
ഹോസ്റ്റലിൽ എത്തിയപ്പോൾ ഞാൻ കണ്ടു തഴമ്പിച്ച ആ വഴിത്താരയിലൂടെയുള്ള ഞങ്ങളുടെ നടത്തസ്വപ്നം ഞാൻ ഒരു ഡയറിയിലേക്ക് പകർത്തി .........അത് എഴുതിക്കഴിഞ്ഞു ഒരാവർത്തി വായിച്ചപ്പോൾ വല്ലാത്തൊരു അനുഭൂതി എന്നിൽ നിറഞ്ഞതായി എനിക്ക് ഫീൽ ചെയ്തു.......അതിന്റെ സന്തോഷം പ്രകൃതിയിൽ പോലും അലയടിച്ചതുകൊണ്ടാകാം പുറത്ത് മഴ കുറച്ചു ശക്തമായിത്തന്നെ പെയ്യുവാൻ തുടങ്ങി .......ഞാൻ ഡയറി മടക്കി വെച്ചു ജനാല ഇത്തിരി തുറന്നു ...തണുത്ത കാറ്റ് ഉള്ളിലേക്ക് വന്നു മനസിനെ ഒന്നുകൂടി തണുപ്പിച്ചു......ഞാൻ വീണ്ടും ഡയറിയെടുത്തു അതിൽ ഒരു പേജിൽ കുറിച്ചു ...
' ജനൽച്ചില്ലിലൂടെ ഊർന്നിറങ്ങുന്ന മഴത്തുള്ളികൾ എന്നെ ഓർമ്മിപ്പിച്ചത് ആദ്യ ചുംബനത്തിൽ നിന്റെ കണ്ണിൽ നിന്നും അടര്ന്നുവീണ കണ്ണുനീര്തുള്ളികളെയായിരുന്നു ......'
ഇതായിരുന്നു ആ വരികൾ .......ദിവസങ്ങളോളം ക്ഷമിക്കാൻ കഴിയാത്തതുകൊണ്ട് ആ വെള്ളിയാഴ്ച ഉച്ചക്ക് ഞാൻ ലീവ് എടുത്ത് ഇറങ്ങി , പോകാൻ നേരം റസീന അടുത്തുവന്നു ....
" മാഷേ , പോവുന്നതൊക്കെ കൊള്ളാം .....അവളെ കണ്ട് തിരികെ വരാതിരിക്കരുത് .......കോഴ്സ് മുഴുവൻ തീർന്നിട്ടില്ല ട്ടോ ...."
അവൾ കുസൃതിയോടെ പറഞ്ഞു ...ഞാൻ നാക്ക് കടിച്ചു ഇടിക്കുമെന്ന ആംഗ്യം കാണിച്ചു ....പിന്നെ സമയം കളയാതെ ഭക്ഷണം കഴിച്ചു മുഷിഞ്ഞ
ഡ്രെസ്സുകളുള്ള ബാഗും എടുത്ത് ആദ്യ ബസ് പിടിച്ചു വീട്ടിൽ ചെന്നു ....3.30ന് വീട്ടിൽ എത്തി ...അമ്മ എത്തിയിട്ടില്ല , മഞ്ജിമ സർപ്രൈസിൽ ചെന്ന എന്നെ കണ്ട് ഞെട്ടി, പിന്നെ കണ്ണുകൾ ഒന്നുകൂടി തിരുമ്മി എന്നെ നോക്കി ......
💬 Comments
View all comments