Chapter Title : കിനാവ് പോലെ 9 [Fireblade]
" ആഹാ ....ഏട്ടനോ...!! ഇങ്ങനൊരാൾ ഉള്ളത് തന്നെ ഞാനും അമ്മേം മറന്നുപോയീണു ...."
എന്റെ ബാഗ് കയ്യിൽ നിന്നും വാങ്ങി അവൾ പറഞ്ഞു ....ഞാൻ കിട്ടിയ തക്കത്തിന് അവൾടെ തലക്കിട്ടു കൊട്ടുകൊടുത്തു.....വേദനിച്ച അവൾ തിരിഞ്ഞു കൊഞ്ഞനം കാണിച്ചുകൊണ്ട് ഉള്ളിൽ പോയി ...
ചായ ഉണ്ടാക്കിയപ്പോളേക്കും അമ്മയും വന്നു , പിന്നെ ആദ്യം കുറച്ചു പതിവ് പരാതികളും , ചീത്തപറച്ചിലും ഒക്കെയായി കഴിഞ്ഞു ....അമ്മുവിനെ കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മയുടെ ഈ മൂഡ് വെച്ചു ഇന്നു എങ്ങോട്ട് ഇറങ്ങിയാലും പ്രശ്നമാകുമെന്നു തോന്നിയപ്പോൾ നാളത്തെക് മാറ്റിവെച്ചു ....
മേല് കഴുകി മഞ്ജിമയേയും കൂട്ടി ശബരിയുടെ വീട്ടിൽ പോയി.....അഞ്ചു എന്നെക്കണ്ടു ഓടിവന്നു കെട്ടിപിടിച്ചു , അങ്കിൾ ഉണ്ടായിരുന്നില്ല , അവന്റെ അമ്മ വന്നു കൈ രണ്ടും ചേർത്തുപിടിച്ചു .....
" രണ്ടു ആണ്മക്കളുണ്ടായിട്ടും രണ്ടാളും തിരിഞ്ഞുനോക്കുന്നുകൂടിയില്ല .... .എത്ര ദിവസമായെടാ പോയിട്ട് ...ഇവിടെ ഞങ്ങളുള്ളതൊക്കെ മറന്നോ...?? "
അവരുടെ ശബ്ദത്തിൽ ഇടർച്ചയുണ്ടായിരുന്നു......തെറ്റ് തന്നെയാണ് ഞങ്ങളും ചെയ്തത് , ശബരിയും ഞാനും ഒരുപോലെ ചെയ്തതിലുള്ള സങ്കടം അവർക്കുണ്ടാകുമല്ലോ ........അവരുടെ എല്ലാവരുടെയും സങ്കടം മാറ്റാൻ വേണ്ടി കോളേജിലെയും കോഴ്‌സിന്റേയും വിശേഷങ്ങൾ പറഞ്ഞു ഞങ്ങൾ എല്ലാവരും ഒന്നിച്ചുകൂടി....അങ്കിൾ കൂടി വന്നു ആ സമയം ഒന്നുകൂടി മനോഹരമായി.... ശബരിയുടെ അഭാവത്തിലും കളിയും ചിരിയുമായി ഞങ്ങൾ ചിലവഴിച്ചു ..പിന്നെ തിരച്ചു വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞു ഉമ്മറത്ത് തിണ്ണയിൽ വന്നിരുന്നു ...മഴ ചെറുതായി പെയ്യുന്നുണ്ട് , അന്തരീക്ഷത്തിനൊക്കെ തണുപ്പ് , എന്തെന്നില്ലാത്ത ഒരു ആശ്വാസം മനസ്സിൽ തോന്നി , അമ്മുവിനെ കാണുന്ന കാര്യം ആലോചിച്ചപ്പോൾ നെഞ്ചിനുള്ളിൽ വല്ലാത്തൊരു വിങ്ങൽ .... അടുത്താരോ
💬 Comments
View all comments