Chapter Title : കിനാവ് പോലെ 9 [Fireblade]
വന്നപാടെ അമ്മ ചീത്തപറഞ്ഞു .....സാധാചാര ബോധം കൊണ്ടല്ല , അമ്മക്ക് പരിചയമില്ലാത്ത സ്നേഹപ്രകടനങ്ങളാണ് ഇതെല്ലാം , അത് കാണുന്നത് ഇഷ്ടമാണെങ്കിൽ കൂടി അംഗീകരിക്കാൻ അമ്മക്ക് സാധിക്കില്ല ......മഞ്ജിമ അത് മൈൻഡ് ചെയ്യാതെ എന്നോട് ചേർന്നിരുന്നു ...അമ്മ ഒരു സൈഡിലായി മാറിയിരുന്നു ....
" നീ അവിടെ ഒന്നും കഴിക്കരില്ലേ മനൂ ...ഇതെന്തൊരു കോലമാണ്.....!!"
അമ്മ വീണ്ടും പരാതിപ്പെട്ടി തുറന്നു ...
" പണ്ട് ഞാൻ ഭയങ്കര തടിയായിരുന്നല്ലോ ല്ലേ .....അവിടെ പോയിരിക്കുന്നത് തടി നോക്കി ഇരിക്കാനല്ലല്ലോ , അത്രേം വർക്കുണ്ട് ചെയ്ത് തീർക്കാൻ , ഒന്നും അറിയാണ്ട് b ed , b ed ന്നും പറഞ്ഞുവിട്ടതല്ലേ ....ഇനീപ്പോ അതെങ്ങനേലും കഴിയണ്ടത് എന്റെ ആവശ്യമായില്ലേ ...!! "
വർക്ക് കൂടുതലുള്ളതുകൊണ്ടാണെന്നു പറയാൻ മനസ്സിൽ വിചാരിച്ചെങ്കിലും മറുപടി പറഞ്ഞത് ഇങ്ങനെയാണ് ...ഇതാണ് മിക്കവാറും സംഭവിക്കാറും ..... ഞങ്ങൾ സ്നേഹിക്കുന്നത് ഇങ്ങനെയാണ് ....
" അതൊണ്ടിപ്പോ ഒരു ജോലിക്കുള്ള വഴിയായെന്നു കൂട്ടിക്കോ ...."
അമ്മയുടെ മറുപടിയും കിട്ടി ....ഞാൻ ഒന്നും പറഞ്ഞില്ല ....
" കോഴ്സ് കഴിഞ്ഞാൽ എന്താ പിന്നെ പ്ലാൻ ...?? "
അമ്മ അടുത്ത ചോദ്യം ചോദിച്ചു ...
" കോഴ്സ് ആദ്യം കഴിയട്ടെ , ബാക്കി പിന്നെയല്ലേ ...!! "
എന്റെ മറുപടി അങ്ങനെയായിരുന്നു ...മഞ്ജിമ എണീറ്റ് ഉള്ളിൽ പോയി ...ഞാനും അമ്മയും മാത്രമായി ബാക്കി ..
" നിനക്കിപ്പോ 22 വയസ് കഴിഞ്ഞു , കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനുമൊക്ക ആയിത്തുടങ്ങി .....അതോണ്ട് വിവേകത്തോടെ തീരുമാനിക്കണം എന്ത് കാര്യവും ...."
അമ്മ വളച്ചുക്കെട്ടലോടെയാണ് പറഞ്ഞത് ..അതെന്താണെന്ന്
💬 Comments
View all comments