Chapter Title : കിനാവ് പോലെ 9 [Fireblade]
കിതച്ചു .. ...
" അമ്മുട്ടീസ് ...."
ഞാൻ ഏറ്റവും മുകളിലെ പടവിൽ നിന്നും വിളിച്ചു ...അവൾ ഞെട്ടി തിരിഞ്ഞു നോക്കി ...പിന്നെ അതേ ഞെട്ടലോടെ എണീറ്റ് പടവുകൾ ശ്രദ്ധിക്കുക കൂടി ചെയ്യാതെ വേഗത്തിൽ എന്റെ അടുത്തേക്ക് വന്നു , എന്റെ മുഖത്തേക്ക് മാത്രം നോക്കി വരുന്നതിനാൽ ഇടക്ക് ഒരു പടവിൽ കാല് തട്ടി അവൾ അവിടെത്തന്നെ മുട്ടുകുത്തി വീണു , പിന്നെ അവിടുന്ന് അതുപോലെ എണീക്കാൻ നോക്കി ....
ആദ്യം ഒന്ന് അമ്പരന്നശേഷം ഞാൻ ഓടിച്ചെന്നു അവളെ എഴുന്നേൽപ്പിച്ചപ്പോൾ അവൾ തേങ്ങി തേങ്ങി കരഞ്ഞു ......പിന്നെ എന്നെ മുറുകെ കെട്ടിപ്പിടിച്ചു ആർത്തലച്ചു കരഞ്ഞു ...ഞാൻ വല്ലാണ്ടായി .....അവളെ ചേർത്തുപിടിച്ചുകൊണ്ടുതന്നെ ഞാൻ ആ പടവിൽ ഇരുന്നു .....അവളുടെ കരച്ചിലിന് ഒരു ആക്കം വരാൻ കാത്തുനിന്നു....കരച്ചിൽ നിന്നിട്ടും അവളുടെ തേങ്ങലിനു കുറവ് വന്നില്ല , ഞാൻ പതിയെ അവളുടെ പുറത്ത് തഴുകി....
" എന്തിനാ നീ ഇങ്ങനെ കരയണെ....?? "
ഇടക്കൊന്നു ശാന്തമായപ്പോൾ ഞാൻ അവളുടെ മുഖം കൈയിലെടുത്തു ചോദിച്ചു ....അവൾ എന്റെ കണ്ണിൽ നോക്കി , മിഴികൾ വീണ്ടും നിറഞ്ഞു വന്നു ....ഞാൻ കുനിഞ്ഞിരുന്നു അവൾ കുത്തിവീണ ആ കാൽമുട്ടിലെ തൊലി പോയ ഭാഗം മെല്ലെ തുടച്ചു , പിന്നെ അവളുടെ മുഖത്തേക്ക് നോക്കി ആ മുറിവിൽ പതിയെ ഊതി ...
" ഏട്ടൻ മിണ്ടാഞ്ഞിട്ട് ....!! എത്ര ദിവസായി എന്നോടൊന്നു സംസാരിച്ചിട്ട് , ഒന്ന് കണ്ടിട്ട് .......തെരക്ക് ആയാലും ഇങ്ങനെ മറക്കാൻ പറ്റോ ....!!എനിക്ക് സഹിച്ചില്ല ഏട്ടാ , ഇങ്ങനെയൊക്കെ ചെയ്യാൻ ഞാനെന്തു തെറ്റാ ചെയ്തേ
💬 Comments
View all comments