0%

Chapter Title : കോകില മിസ്സ് 10 [കമൽ] [അവസാന ഭാഗം]

Author : കമൽ Read All Parts 2K

ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ഡബിൾ ഉണ്ടാക്കി വച്ചോളാൻ പറഞ്ഞ്, പ്രഭാകരനോട് ഒരു ദിവസം കൂടി കാക്കുവാൻ അപേക്ഷിച്ചു. സോണി മോൻ അയച്ചു കൊടുത്ത അഡ്രസ്സ് മാപ്പിൽ നോക്കി സെറ്റ് ചെയ്ത ശേഷം, അവനുറങ്ങി.

കൊച്ചിയിൽ നിന്നും തൃശൂർ പോയതിന്റെ ഇരട്ടി ദൂരം തോന്നിച്ചു, തിരികെ കൊച്ചിയിലേക്കുള്ള യാത്രക്ക്. എങ്ങിനെയും കിരണിന്റെ ഓഫീസ്‌ കണ്ടു പിടിച്ച്, കോകിലയെ കണ്ടെത്തണം. ആ ഒരു ചിന്ത മാത്രമേ അവന്റെ മനസ്സിലുള്ളൂ. കൊച്ചിയിലെ റോഡുകളിൽ അർദ്ധവൃത്താകൃതിയിലും, ത്രിമാന ചതുരാകൃതിയിലും എല്ലാം രൂപപ്പെട്ടിട്ടുള്ള കിടങ്ങുകളൊന്നും അവന്റെ യാത്രക്ക് തടസ്സമായി അവന് തോന്നിയില്ല. മാപ്പ് നോക്കി വണ്ടിയോടിച്ച് ഒടുവിൽ കെ.കെ. ടൈൽസ് ആൻഡ് സ്റ്റോൺസ് എന്ന ബോർഡിന് മുന്നിൽ 65 km സ്പീഡിൽ ഓടിച്ചിരുന്ന ബൈക്ക് അവൻ ഡിസ്ക് ബ്രേക് പിടിച്ചു നിർത്തി. സെക്യൂരിറ്റിക്ക് പേരെല്ലാം എഴുതി നൽകി അവൻ നടന്നു, അല്ല ഓടി എന്ന് പറയുന്നതാവും ശെരി. കാലങ്ങൾക്ക് ശേഷം, അവളെ കാണാൻ ഒരു അവസരം കൈ വന്നിരിക്കുന്നു. അവന്റെ ഹൃദയത്തിന്റെ മിടിപ്പും കാലുകളുടെ വേഗവും ഒരേ അനുപാദത്തിലായിരുന്നു. വാതിൽ തുറന്ന് അകത്തു കയറിയവൻ ചുറ്റും നോക്കി. രണ്ടു നിലയുള്ള കെട്ടിടത്തിൽ, താഴെ അത്യാവശ്യം വലിപ്പമുള്ള ഓഫീസ് ആണ്. എല്ലായിടത്തും ഹാഫ് ക്യാബിനകത്തിരുന്ന് ഓരോരുത്തർ ഓരോ ജോലി ചെയ്യുന്നുണ്ട്. ചിലർ ധൃതി പിടിച്ചു ഫോൺ ചെയ്യുന്നു, ചിലർ മന്ദിച്ചിരിക്കുന്നു. "ഇവിടെ, കോകില എന്ന് പേരുള്ള ആരെങ്കിലും ജോലി ചെയ്യുന്നുണ്ടോ?" കാണാൻ മാന്യൻ എന്നു തോന്നിയ, കംപ്യൂട്ടറിൽ കുത്തിക്കൊണ്ടിരുന്ന ഒരു എക്സിക്യൂട്ടിവ് സ്റ്റൈൽ മന്നനോട് ജിതിൻ ചോദിച്ചു. "പിന്നേ... എം.ഡി. ടെ കൂടെ പഠിച്ച, അല്ല, എം.ഡി

💬 Comments

View all comments