0%

Chapter Title : കോകില മിസ്സ് 3 [കമൽ]

Author : കമൽ Read All Parts 951

എന്നും കോകില എന്നുമൊക്കെയെ വിളിക്കു. എന്താണെന്നറിയോ?” കോകില ഒന്നും പറയാനാവാതെ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അവൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് പോലെ അവനു തോന്നി. അവളുടെ ഐശ്വര്യം തുളുമ്പുന്ന മുഖവും വാലിട്ട കണ്ണുകളും അവനെന്നും കാണാൻ കൊതിച്ചിരുന്ന ചുവന്ന കല്ല് വച്ച മൂക്കുത്തിയും വിറയാർന്ന ചെഞ്ചൊടികളും, തൊട്ടടുത്ത്കണ്ട് അവൻ ഉള്ളിൽ ഉറഞ്ഞു കൂടുന്ന ആന്തലിനെ പണിപ്പെട്ട് പിടിച്ചു നിർത്തി. അവൻ കൈകൾ മാറ്റി അവളെ മോചിതയാക്കി. കോകില ഉള്ളംകയ്യിലെ വിയർപ്പാൽ ചെറുനനവാർന്ന വെള്ളത്തൂവാല കയ്യിൽ ചുരുട്ടിപ്പിടിച്ച് വർധിച്ച ശ്വാസഗതിയാൽ തന്നിലും പൊക്കമുള്ള അവന്റെ കണ്ണുകളിലേക്ക് തുറിച്ചു നോക്കി നിന്നു. ഒന്നാഞ്ഞു നിശ്വാസിച്ചു കൊണ്ട് അവൻ തുടർന്നു. “എനിക്കിഷ്ടമാണ് തന്നെ. ഒരു വിദ്യാർത്ഥിക്ക് തന്റെ ഗുരുനാഥയോട് തോന്നുന്ന ഇഷ്ടമല്ല, എന്നു വച്ച് ആ ഒരിഷ്ടം ഇല്ലെന്നല്ല, ഒണ്ട്. എന്നാൽ അതിനുമപ്പുറം, എന്തൊക്കെയോ.... എനിക്കാരൊക്കെയോ ആണ് താൻ. ഞാനിന്നലെ മര്യാദക്ക് ഒന്നുറങ്ങിയിട്ടില്ല തനിക്കറിയോ, ഇന്നലെന്നല്ല, പല രാത്രികളിലും. എനിക്ക് , എനിക്ക് തന്നോട് എന്താ പറയണ്ടേ എന്നറിയില്ല. പക്ഷെ, ഞാനിപ്പോ ഇത്, ഇത്‌ തന്നോടിപ്പോ പറഞ്ഞില്ലാരുന്നെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചു പോയേനെ.”

കോകില ഒരു നിമിഷം എന്തു ചെയ്യണം എന്നറിയാതെ പകച്ചു പോയി. ജിതിന്റെ മുഖം ഇത്രയടുത്ത്, ഒരു വിരൽപ്പാടകലെ, അവന്റെ നിശ്വാസങ്ങൾ അവളിൽ ഉഷ്ണമുണർത്താൻ പാകത്തിന് ചൂട് പകർന്നു. പിന്നാലെ സംയമനം വീണ്ടെടുത്ത് അവൾ സംസാരിക്കാനൊരുങ്ങിയപ്പോൾ ജിതിൻ തടഞ്ഞു. “വേണ്ട. ഇപ്പോ ഒന്നും പറയണ്ട. ഇനി പറയാൻ പോകുന്നത് അനുകൂലം ആണെങ്കിലും അല്ലെങ്കിലും എനിക്കിപ്പോ കേൾക്കേണ്ട. എനിക്കറിയാം, കോകിലക്ക് ഇങ്ങനെ, ഇതൊക്കെ... ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്ന്. ഐ നോ,

💬 Comments

View all comments