0%

Chapter Title : കോകില മിസ്സ് 3 [കമൽ]

Author : കമൽ Read All Parts 952

ഇറ്റ്സ് എ ലോട്ട് റ്റു ടേക്ക് ഇൻ, യു നോ... ഓൾ ഓഫ് എ സഡൻ. ഹൂ...” ജിതിൻ നെടുവീർപ്പിട്ടു. “ടാ, മന്ദബുദ്ധീ... ഇതു പറയാൻ വേണ്ടിയാണോ നീ എന്നെയിങ്ങനെ പിടിച്ചു ചങ്ങലക്കിട്ടത്? ഹെന്റെ ജിത്തൂ... ഇതൊക്കെ ഈ പ്രായത്തിൽ എല്ലാവർക്കും തോന്നണതല്ലേ? ദിസ് ഇസ് നോട് ലൗ.... ഇത് പ്രേമമല്ല, ഒരു തരം ഇൻഫാക്ചുവേഷൻ. ഇതീ പ്രായത്തിൽ എല്ലാവർക്കും ഉണ്ടാവുന്നതാ. അതിനെ പ്രണയമായിട്ടൊക്കെ...” അവൾ പറഞ്ഞു തീരുന്നതിന് മുൻപേ അവളുടെ അരക്കെട്ടിലൂടെ കൈചുറ്റി അവളെ തന്നിലേക്കടുപ്പിച്ച് അവളുടെ ചോരച്ചുണ്ടുകളിലേക്ക് ചുണ്ട് ചേർത്തിരുന്നു ജിതിൻ. പെട്ടെന്നുള്ള നീക്കത്തിൽ കോകില ഒന്നു പതറി. അവനെ തന്നിൽ നിന്നും അകറ്റാൻ ആഞ്ഞ അവളുടെ കൈകളിൽ കടന്നു പിടിച്ചവൻ അവളുടെ രണ്ടു കൈകളും അവളുടെ പുറകിലേക്ക് ചേർത്തു പിടിച്ചു. ശേഷം, ചുണ്ടുകൾ മോചിപ്പിക്കാതെ അവളെ ചുവരിലേക്കു ചേർത്തു നിർത്തി. അവൾ അവ്യക്തമായി മൂളിക്കൊണ്ട് അവന്റെ കൈപ്പിടിക്കുള്ളിൽ നിന്ന് ഞരങ്ങി. അല്പനേരത്തെ ദുർബലമായ എതിർപ്പുകൾക്ക് തെല്ലൊരു ശമനം വന്നപ്പോൾ ജിതിൻ കയ്യയച്ചു. അവൾക്ക് വേദനിച്ചിരുന്നോ? അവന്റെ ഉള്ളൊന്നു പൊള്ളി. മുഷ്ഠി ചുരുട്ടി കണ്ണുമടച്ചു നിൽക്കുന്ന കോകിലയെ കണ്ട് ചുംബനം ആസ്വദിച്ചു കൊണ്ട് അവൻ ഒരു നിമിഷം കണ്ണടച്ചു. എന്നാലും അവളിൽ നിന്നും പ്രതികരണങ്ങൾ ഒന്നുമില്ലാത്തത് അവനിൽ ഒരേസമയം നിരാശയും ആകാംക്ഷയും നിറച്ചു. അവളുടെ മൃദുലമായ ഇടുപ്പിൽ വിറച്ചുകൊണ്ടു വിശ്രമിച്ചിരുന്ന കയ്യിലേക്ക് ഒരു ചുടുനീർക്കണം പൊഴിഞ്ഞു വീണതറിഞ്ഞ്, അവൻ പെട്ടെന്ന് അവളിൽ നിന്നകന്നു മാറി. അവൻ സംശയിച്ചത് പോലെ, ഭയപ്പെട്ടിരുന്നത് പോലെ അവൾ മിഴികൾ ഉയർത്തിയപ്പോൾ ചുവന്നു തുടങ്ങിയ കണ്കോണുകളിൽ മിഴിനീർ നിറഞ്ഞു തുളുമ്പുകയായിരുന്നു.

💬 Comments

View all comments