Chapter Title : കോകില മിസ്സ് 9 [കമൽ]
അല്പം ചെരിഞ്ഞു നിന്ന് ഒളിഞ്ഞു നോക്കി. എന്നാൽ അവൾ നിന്നിടത്ത് ആ കഷണ്ടിക്കാരനെയല്ലാതെ അവളെ കാണുവാൻ കഴിഞ്ഞില്ല. പോയോ? ഇത്ര പെട്ടെന്ന്? അവൻ ഒളിവിൽ നിന്നിടത്തു നിന്ന് പുറത്തു വന്ന്, ഗ്രൗണ്ടിലേക്ക് നോക്കി മെല്ലെ നടന്നു ചെന്ന്, മൂന്നാം നിലയിലേക്കുള്ള പടിക്കെട്ടിൽ അമർന്നിരുന്നു. രണ്ടു കയ്യും തലക്കു കൊടുത്ത് കുമ്പിട്ടിരുന്നു. ഇനി അവളെ കണ്ടത് തന്റെ തോന്നലായിരുന്നോ? കണ്ണു നിറച്ചു കാണാൻ കഴിഞ്ഞില്ലല്ലോ? അതിന് മുൻപേ പോയി. ജിതിന്റെ മൂക്കിൻ തുമ്പിലൂടെ കണ്ണുനീർ ഒഴുകി വീണു. കുറച്ചു നേരം കൂടി ഇരുന്ന് അവൻ മുഖം തുടച്ചെഴുന്നേറ്റു. ഒന്ന് മുഖം കഴുകാം എന്നു കരുതി താഴെക്കിറങ്ങാൻ ഭാവിച്ചപ്പോൾ ഇരുട്ടിൽ ഒരു സ്ത്രീ രൂപം പടി കയറി വരുന്നത് കണ്ട് അവൻ അനങ്ങാതെ ആ രൂപത്തെ നോക്കി നിന്നു. ആ രൂപം പടി കയറി വന്ന്, സ്റ്റേജിൽ നിന്നും വീഴുന്ന വെളിച്ചത്തിലേക്ക് കയറി നിന്നു. ഫുൾ സ്ലീവ് മഞ്ഞ ചുരിദാർ ഇട്ട്, കെട്ടിവെയ്ക്കാത്ത നീണ്ട ചെമ്പൻ മുടിയിഴകൾ പറപ്പിച്ച്, ചിരി തൂകി അവൾ അവനു മുന്നിൽ നിന്നു. അവളുടെ മൂക്കിലെ ചുവന്ന കല്ല്, ആ വെളിച്ചത്തിൽ തിളങ്ങി. താഴെ ഏതോ നാടക ഗാനം സ്പീക്കറിലൂടെ മുഴങ്ങിക്കേൽക്കുന്നു. "ജിത്തൂ..." "കോകില!!! താനെന്താ ഇവിടെ?" "അത് തന്നെയാ എനിക്കും ചോദിക്കാനുള്ളെ. നീയെന്താ ഇവിടെ? പരുപാടി നടക്കുന്നത് താഴെയല്ലേ? നീ ഇവിടെ നിൽക്കുന്നതെന്തിനാ?" "ഒറ്റക്കിരിക്കാൻ." അവൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു. കോകില മിഴി വെട്ടിച്ച് അവനെ നോക്കി. അവന്റെ കൺകോണിലെ നനവ് അവൾ ശ്രദ്ധിച്ചു. അവൻ അവളിൽ നിന്നും തിരിഞ്ഞു നടന്നു. അവന്റൊപ്പം
💬 Comments
View all comments