0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 960

നടക്കാൻ അവളോടിച്ചെന്നു. അവൻ നടത്തത്തിന്റെ വേഗം കുറച്ചു. "നീയിപ്പോഴും ആ പഴയ കാര്യങ്ങൾ ആലോചിച്ചു കൊണ്ടു നടക്കുവാണോ?" കോകില ശബ്ദത്തിൽ പ്രസന്നത വരുത്താൻ ശ്രമിച്ചു കൊണ്ട് ചോദിച്ചു. "പഴയ കാര്യങ്ങൾ.... ഏതാണ് പഴയ കാര്യങ്ങൾ? ഒന്ന് വിശദീകരിക്കാമോ നീ?" "ജിത്തൂ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ? ഇങ്ങനെയൊന്നും എന്നെ വിളിക്കരുതെന്ന്?" "അതിന് നീയിപ്പോ എന്റെ ടീച്ചറാണോ? അല്ലല്ലോ?" ജിതിന്റെ സ്വരത്തിൽ ഗൗരവമേറി. കോകില ഒന്ന് ഭയന്നു. ആ ഭയം അവൻ അറിയാതിരിക്കാൻ പണിപ്പെട്ട് അവൾ ചോദിച്ചു. "ഞാൻ പറഞ്ഞതിനൊക്കെ ഇത്രയേ വില കല്പിച്ചിട്ടുള്ളൂ നീ? എന്നോട് നിനക്ക് അത്രയേ ഉള്ളോ...?" അവളുടെ തൊണ്ടയിടറി. ജിതിൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു. "വാ എന്റെ കൂടെ...." അവനവളെ പിടിച്ചു വലിച്ചു കൊണ്ട് മുൻപോട്ട് നടന്നു. അവളുടെ മെലിഞ്ഞ കൈത്തണ്ട മുഴുവൻ അവന്റെ കൈപ്പിടിയിൽ ഒതുങ്ങി നിന്നു. "ജിത്തൂ... വിട്, വിടെന്നെ.... നീയെന്തായീ കാണിക്കുന്നത്... ജിത്തൂ... നിനക്ക് ഭ്രാന്തു പിടിച്ചോ?" അവൾ കുതറി. അവൾ പറഞ്ഞതൊന്നും അവൻ ചെവിക്കൊണ്ടില്ല. അവൻ അവളെയും കൊണ്ട് നടന്ന് രണ്ടാം നിലയുടെ അറ്റത്ത് പൂട്ടിയിടാത്ത ഒരു ക്ലാസ് മുറി വാതിൽ തള്ളിതുറന്ന് അകത്തു കയറി. അവളെ മുന്നിലേക്ക് വലിച്ചു നിർത്തി അവൻ അവളുടെ മുന്നിൽ എളിക്ക് കൈ രണ്ടും കുത്തി അവളെ തുറിച്ചു നോക്കി നിന്നു. "മാറ് ജിത്തൂ, ഞാൻ പോട്ടെ." "ഇല്ല. എനിക്ക് നിന്നോട് ചിലതൊക്കെ ചോദിച്ചറിയാനുണ്ട്. അതു കഴിഞ്ഞ് നീ പൊയ്ക്കോ." "ജിത്തൂ ഞാൻ ഒച്ചയിടും." "അത്ര ധൈര്യമുണ്ടേൽ നീ ഒച്ചയെടുക്ക്. ആളുകൾ കൂടട്ടെ. ഓടിക്കൂടുന്നവർ എന്നെ തല്ലിക്കൊല്ലട്ടെ. എന്നാലും, ചോദിക്കാനുള്ളത് ചോദിച്ചിട്ടെ നിന്നെയിവിടുന്നു

💬 Comments

View all comments