0%

Chapter Title : കോകില മിസ്സ് 9 [കമൽ]

Author : കമൽ Read All Parts 961

വിടൂ. കഴിഞ്ഞ തവണ നിന്നെ ഇതുപോലെ പിടിച്ചു നിർത്തിയപ്പോ എന്താ സംഭവിച്ചെന്ന് ഓർമ്മയുണ്ടല്ലോ?" "ജിത്തൂ പ്ലീസ്...." കോകില മുഖം പൊത്തി കരയാൻ തുടങ്ങി. "നിനക്ക് കരയാൻ മാത്രേ അറിയുള്ളോ? ഇഷ്ടമാണെന്ന് പറഞ്ഞപ്പോ കരഞ്ഞു. ഇവിടുന്ന് പോവാൻ കാരണമെന്താണെന്ന് ചോദിച്ചപ്പോ കരഞ്ഞു. നിന്റെ വിഷമങ്ങൾ നിനക്ക് കരഞ്ഞു തീർക്കാം. എന്നാൽ ഞാനോ? എന്റെ കാര്യം ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ നീ?" കോകില കരഞ്ഞു കൊണ്ടിരുന്നു. പുറത്തെ പരിപാടികളുടെ ബഹളത്തിനിടയിലും അവളുടെ എങ്ങലടിച്ചുള്ള കരച്ചിൽ അവനു വ്യക്തമായി കേൾക്കാമായിരുന്നു. അവൻ മുഖം പൊത്തി കരയുന്ന കോകിലയുടെ അടുത്തേക്ക് നടന്നു ചെന്നു. അവളുടെ കൈകൾ മുഖത്തു നിന്നും മാറ്റുവാൻ ശ്രമിച്ചു. "കോകില... ഹേയ്, എടി കൊച്ചേ, കരയല്ലേ..." എന്നാൽ കോകില പെട്ടെന്ന് മുഖത്തു നിന്നും കൈകൾ മാറ്റി, അടുത്തു വന്ന ജിത്തുവിനെ അമ്പരപ്പിച്ചു കൊണ്ടു അവനെ വട്ടം കെട്ടിപ്പിടിച്ചു. അവൾ അവന്റെ നെഞ്ചിൽ തല വെച്ച് പൊട്ടിക്കരയാൻ തുടങ്ങി. ഒരു മേഘപാളി തന്നിലേക്ക് വന്നലിഞ്ഞു ചേർന്നത് പോലെ തോന്നി ജിതിന്. അവളുടെ നാഡീമിടിപ്പിന്റെ താളം വ്യക്തമായി അറിയാൻ കഴിഞ്ഞു അവന്. എന്തു ചെയ്യണം എന്നറിയാതെ അവൻ കുഴങ്ങി. അവളെ വാരിപ്പുണരാൻ അവന്റെ കൈകൾ വെമ്പി. എന്നാൽ അതിന് മുതിരാതെ, അവളെ പുണരാൻ കൊതിച്ച കൈകൾ വായുവിൽ തന്നെ നിർത്തി അവൻ. "ഇങ്ങനെയൊന്നും എന്നോട് പറയല്ലേ ജിത്തൂ, എനിക്ക്... എനിക്കറിയില്ല നിന്നോടെന്താ പറയണ്ടേന്ന്." അവന്റെ നെഞ്ചിൽ നിന്നും മുഖമെടുക്കാതെ അവൾ ഇടറിയ സ്വരത്തിൽ പറഞ്ഞു. "എല്ലാം മറക്കാൻ, നിന്നെ മറക്കാൻ ഇവിടെ നിന്നും ഓടിപ്പോയതാ ഞാൻ. നിന്നെ പറ്റിച്ച്, എന്റെ കാര്യം മാത്രം ആലോചിച്ച്

💬 Comments

View all comments